Kaduva Movie Song : "പാലാ പള്ളി തിരുപ്പള്ളി"; കടുവയിലെ ഒരു ഇടിവെട്ട് ഗാനം കൂടിയെത്തി

Kaduva Movie Update : സന്തോഷ് വർമ്മ, ശ്രീഹരി തറയിൽ എന്നിവർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 12:11 PM IST
  • സന്തോഷ് വർമ്മ, ശ്രീഹരി തറയിൽ എന്നിവർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
  • ഗാനം ആലപിച്ചിരിക്കുന്നത് അതുൽ നാരുകരയാണ്.
  • ജൂൺ 30 ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങിയിരുന്ന ചിത്രമായിരുന്നു കടുവ എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റി വെക്കുകയായിരുന്നു.
  • ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Kaduva Movie Song : "പാലാ പള്ളി തിരുപ്പള്ളി";  കടുവയിലെ ഒരു ഇടിവെട്ട് ഗാനം കൂടിയെത്തി

കൊച്ചി  :  കടുവയിലെ പുതിയ പ്രോമോ ഗാനം പുറത്തുവിട്ടു. പാലാ പള്ളി തിരുപ്പള്ളി എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഗാനം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. സന്തോഷ് വർമ്മ, ശ്രീഹരി തറയിൽ എന്നിവർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അതുൽ നാരുകരയാണ്. ജൂൺ 30 ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങിയിരുന്ന ചിത്രമായിരുന്നു കടുവ എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റി വെക്കുകയായിരുന്നു.

ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് -  ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്കുണ്ട്. ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്.  ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്.

ALSO READ: Kaduva Movie : പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്ത് കടുവ; ഒന്നാം സ്ഥാനം ഏക് വില്ലന്‍ റിട്ടേണ്‍സിന്

ഒരു  യഥാർഥ സംഭവത്തെ  ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. . ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കടുവ.

ചിത്രത്തിന് പാൻ ഇന്ത്യ റിലീസാണ് ഒരുക്കിയിരിക്കുന്നത്. ആകെ 5 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ടീസറുകളും പോസ്റ്ററുകളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. 

പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ  സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കടുവ.  കേരളത്തിലെ 1990 കളിലെ അന്തരീക്ഷത്തിലാണ് ചിത്രം ചിത്രീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News