Kalyani Priyadarshan: വരനെ ആവശ്യമുണ്ട്...! വിവാഹ സങ്കല്‍പങ്ങള്‍ തുറന്നുപറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

Kalyani Priyadarshan about marriage: സമൂഹ മാധ്യമങ്ങളിൽ കല്യാണി പ്രിയദർശൻറെ പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 12:06 PM IST
  • സംവിധായകൻ പ്രിയദർശൻറെയും ലിസിയുടെയും മകളാണ് കല്യാണി.
  • ഈ മേൽവിലാസമില്ലാതെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ കല്യാണിയ്ക്കായി.
  • ഇപ്പോൾ മലയാളത്തിലെ തിരക്ക് പിടിച്ച നായികമാരിൽ ഒരാളായി കല്യാണി മാറിക്കഴിഞ്ഞു.
Kalyani Priyadarshan: വരനെ ആവശ്യമുണ്ട്...! വിവാഹ സങ്കല്‍പങ്ങള്‍ തുറന്നുപറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശൻറെയും ലിസിയുടെയും മകളാണ് കല്യാണി. എന്നാൽ, ഈ മേൽവിലാസമില്ലാതെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ കല്യാണിയ്ക്കായി. ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ കല്യാണി ഇപ്പോൾ മലയാളത്തിലെ തിരക്ക് പിടിച്ച നായികമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. 

സമൂഹ മാധ്യമങ്ങളിൽ കല്യാണിയുടെ പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. നടനും മോഹൻലാലിൻറെ മകനുമായ പ്രണവുമായി കല്യാണി അടുപ്പത്തിലാണെന്ന തരത്തിലൊക്കെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച് വലിയ ഹിറ്റായി മാറിയ ഹൃദയം എന്ന ചിത്രത്തിന് ശേഷമാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്. കല്യാണിയുടെ കരിയറിൽ വഴിത്തിരിവായ ചിത്രം കൂടിയായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ഗോസിപ്പുകൾ ഒരുഭാഗത്ത് പ്രചരിക്കുന്നതിനിടയിൽ ഇപ്പോൾ ഇതാ തൻറെ വിവാഹ സങ്കൽപ്പങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് കല്യാണി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കല്യാണിയുടെ വെളിപ്പെടുത്തൽ.

ALSO READ: ജയറാമിന്റെ 'ഓസ്‍ലറി'ൽ മമ്മൂട്ടി; ലൊക്കേഷൻ ചിത്രം വൈറൽ

‘അടുത്തിടെ എനിക്ക് നാത്തൂനായി പ്രമോഷന്‍ ലഭിച്ചു. അനിയന്‍ ചന്തുവിന്റെ വിവാഹം കഴിഞ്ഞു. ചന്തുവിന്റെ ഭാര്യ മെലാനി യുഎസ്സില്‍ നിന്നാണ്. കരിയറോ വിവാഹമോ എന്തായാലും ഞങ്ങളുടെ തീരുമാനത്തെ 100 ശതമാനം പിന്തുണയ്ക്കുന്ന ബെസ്റ്റ് പേരന്റ്‌സാണ് ഞങ്ങളുടേത്. എന്നാലും കല്യാണത്തെ കുറിച്ചൊന്നും ഞാനിപ്പോള്‍ ചിന്തിക്കുന്നേയില്ല. എങ്കിലും എൻറെ വിവാഹ സങ്കല്‍പ്പം പറയാം. വരനെ ആവശ്യമുണ്ടി’ലെ ബിബീഷിന്റെ വ്യക്തിത്വവും, ‘ഹൃദയ’ത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും, ‘ബ്രോ ഡാഡി’യിലെ ഈശോയുടെ ആത്മവിശ്വാസവും, ‘തല്ലുമാല’യിലെ വസീമിന്റെ ‘സ്വാഗും’ ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സില്‍. അങ്ങനെയുള്ള ആളെ കിട്ടുമോ? എങ്കില്‍ കെട്ടാന്‍ ദേ, റെഡി’ കല്യാണി പറഞ്ഞു.

2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ദുൽഖർ സൽമാൻറെ നായികയായി ഗംഭീരമായ പ്രകടനമാണ് കല്യാണി ഈ ചിത്രത്തിൽ പുറത്തെടുത്തത്. ഇതിന് ശേഷം പൃഥ്വിരാജിൻറെ നായികയായി ബ്രോ ഡാഡി (2022) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതേ വർഷം പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം മികച്ച കളക്ഷൻ നേടി. ഇതിന് ശേഷം ടൊവിനോ തോമസിൻറെ നായികയായി തല്ലുമാല (2022) എന്ന ചിത്രത്തിലും കല്യാണി നായികയായി തിളങ്ങി. ബോക്സ് ഓഫീസിൽ തല്ലുമാല വലിയ നേട്ടം സ്വന്തമാക്കിയിരുന്നു. 'ശേഷം മൈക്കില്‍ ഫാത്തിമ' ആണ് കല്യാണിയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

Trending News