)
തമിഴകത്തെ പ്രശസ്ത സിനിമാ കുടുംബമാണ് ഹാസൻ കുടുംബം. ഹാസൻ കുടുംബത്തിൽ നിന്നും നിരവധി പ്രതിഭകളാണ് വെള്ളിത്തിരയിലെത്തിയത്. അതിൽ പ്രശസ്തനാണ് കമൽ ഹസൻ (Kamal Hassan).
കമൽഹാസൻ (Kamal Hassan) ബാലതാരമായിട്ടാണ് ചലച്ചിത്ര ലോകത്ത് എത്തുന്നത്. അദ്ദേഹത്തിന് എല്ലാ പിന്തുണയും കൊടുത്ത ആ സമയം കൂടെനിന്നത് മറ്റാരുമല്ല സഹോദരൻ ചാരുഹാസൻ (Charu Hasan) തന്നെയാണ്.
ജ്യേഷ്ഠൻ എന്നതിലുപരി ഒരു പിതാവിന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. ഇരുവരും തമ്മിൽ 24 വയസിന്റെ പ്രായവ്യത്യസമായിരുന്നു ഉള്ളത്. ഇപ്പോഴിതാ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ (Tamil Nadu Assembly Polls) നോമിനേഷൻ നൽകാൻ പോകുന്നതിന് മുൻപേ മന്നിയുടെ അനുഗ്രഹം വാങ്ങാൻ കമൽഹാസൻ മറന്നില്ലയെന്നത് വൈറലാകുന്നത്.
'മന്നി' മറ്റാരുമല്ല കേട്ടോ കമൽഹാസൻ അമ്മയെപ്പോലെ കാണുന്ന, ചേട്ടൻ ചാരുഹാസന്റെ ഭാര്യയായ കോമളം ആണ്. ഏറെ ബഹുമാനത്തോടെ ഇന്നും കമൽഹാസൻ കാണുന്ന ഒരു വ്യക്തയാണ് കോമളം എന്ന ഈ മന്നി.
സിനിമാലോകത്ത് (Film Field) തന്നെ ഏറെ സുപരിചിതയാണ് കമൽഹാസന്റെ ഈ ചേട്ടത്തി. നോമിനേഷൻ കൊടുക്കുന്നതിനു മുൻപ് ചേട്ടത്തിയുടെ അനുഗ്രഹം വാങ്ങാനെത്തിയപ്പോൾ സുഹാസിനിയും (Suhasini) അക്ഷര ഹാസനുമെല്ലാം അവിടെയുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സുഹാസിനി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy