ബംഗളൂരു: കന്നഡ നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
Also Read: നടൻ ടിപി മാധവൻ അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ
ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സരോജയുടെ അന്ത്യം സംഭവിച്ചത്. അമ്മ സരോജയുമായി സുധീപിന് നല്ല അടുപ്പമായിരുന്നു.
Also Read: ഗജകേസരി രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തെളിയും, പൊന്നും പണവും കുമിയും!
മാതൃദിനത്തിലും അമ്മയുടെ ജന്മദിനത്തിലും അമ്മയ്ക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ കിച്ച സുധീപ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ സുധീപിന്റെ അമ്മയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.