കർണൻ ആമസോൺ പ്രൈമിലെത്തുന്നു: റിലീസ് 14-ന്

സെൽവരാജിന്റ ആദ്യ സംവിധാന സംരംഭമായിരുന്ന 'പരിയേറും പെരുമാൾ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 11, 2021, 01:49 PM IST
  • രജിഷ വിജയന് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ സാധിച്ചു
  • ധനുഷിന്റ അസാമാന്യ പ്രകടനത്തിനൊപ്പം നടൻ ലാലും പ്രേക്ഷക ചിത്രത്തിന്റ
  • ഛായാഗ്രഹണം നിർവ്വഹിച്ചത് തേനി ഈശ്വർ ആണ്പ്രീതി നേടി.
  • ഏപ്രിൽ 9ന് കർണൻ തിയേറ്ററിൽ തന്നെ റിലീസ് ചെയ്ത് മികച്ച പ്രതികരണം നേടി
കർണൻ ആമസോൺ പ്രൈമിലെത്തുന്നു: റിലീസ് 14-ന്

Chennai:മികച്ച പ്രേക്ഷക പ്രശംസ നേടിയ തമിഴ് ചിത്രം ക‌ർണൻ ഒടിടി (Karnan Movie Ott Release)  റിലീസിനൊരുങ്ങുന്നു. ആമസോൺ പ്രൈമിലൂടെ ഈ മാസം 14നാണ് ചിത്രം എത്തുന്നത്. മാരി സെൽവരാജിന്റെ സംവിധാനത്തിൽ ധനുഷാണ് കേന്ദ്ര കഥാപാത്രമായ കർണനായി എത്തിയത്. 

സെൽവരാജിന്റ ആദ്യ സംവിധാന സംരംഭമായിരുന്ന 'പരിയേറും പെരുമാൾ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു.  കർണനിലും അത്തരം വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയതും മാരി സെൽവരാജ് തന്നെ.

ALSO READ : Operation Java നീണ്ട 75 ദിവസത്തിന് ശേഷം ഷേണായിസിൽ നിന്നും പിവിആറിൽ നിന്നും പടി ഇറങ്ങുന്നു, ചിത്രം ഇനി കാണാൻ സാധിക്കുന്നത് Zee5 ലും Zee Keralam ചാനലിലും

കോവിഡ് മൂലം ചിത്രത്തിന്റെ റിലീസ് മാസങ്ങളോളം നീണ്ടെങ്കിലും ഏപ്രിൽ 9ന് കർണൻ തിയേറ്ററിൽ തന്നെ റിലീസ് ചെയ്ത് മികച്ച പ്രതികരണം നേടി.  ലാൽ, രജിഷ വിജയൻ, നടരാജൻ സുബ്രഹ്മണ്യൻ, യോഗി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നു

ആദ്യ തമിഴ് ചിത്രമായ കർണനിൽ രജിഷ വിജയന് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ സാധിച്ചു. ധനുഷിന്റ അസാമാന്യ പ്രകടനത്തിനൊപ്പം നടൻ ലാലും പ്രേക്ഷക പ്രീതി നേടി.

ALSO READ:  Salman Khan നായകനായി എത്തുന്ന Radhe തിയറ്റർ റിലീസിനൊപ്പം ZEE5 ലും ZEE PLEX ലും, ചിത്രത്തിന്റെ റിലീസ് മെയ് 13ന്

ചിത്രത്തിൽ ഏറ്റവും ആവേശമായി മാറിയ സന്തോഷ് നാരായണൻ ഈണം നൽകിയ "കണ്ടാ വര സൊല്ലുങ്കെ" എന്ന‌ ടൈറ്റിൽ സോങ് റിലീസിന് മുന്നേ ഹിറ്റ് ആയിരുന്നു.ചിത്രത്തിന്റ ഛായാഗ്രഹണം നിർവ്വഹിച്ചത് തേനി ഈശ്വർ ആണ്. വി ക്രിയേഷൻസിൻറെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News