Kunjamminis Hospital: ഇത് പൊളിക്കും ! 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' ഉടൻ

Kunjamminis Hospital Releasing to the theater: ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 07:54 PM IST
  • ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
  • 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തിനുശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു.
Kunjamminis Hospital: ഇത് പൊളിക്കും ! 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' ഉടൻ

നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ജൂലായ് ഇരുപത്തിയെട്ടിന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തിനുശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണന്‍, സന്തോഷ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.

ALSO READ: ഈ സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ കണ്ടാണ് ജവാന് വേണ്ടി തയ്യാറെടുത്തത്; ഷാരൂഖ് ഖാൻ

ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, വിഎഫ്എക്‌സ്- പ്രോമിസ്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്‍, ഡിസൈന്‍- അസ്തറ്റിക് കുഞ്ഞമ്മ, പി ആര്‍ ഒ- എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News