Laljose Trailer : സിനിമ പ്രേമിയുടെ കഥ പറഞ്ഞ് ലാൽ ജോസിന്റെ ട്രെയിലറെത്തി

ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 3 ഇഡിയറ്റ്സ് മീഡിയയെന്ന യുട്യൂബ് ചാനലിലൂടെ മലയാളികൾക്ക് പരിചിതനായ ശാരിഖ് ആണ്.  

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 05:21 PM IST
  • ചിത്രത്തിൽ പ്രധാനമായും അണിനിരത്തിയിരിക്കുന്നത് പുതുമുഖ താരങ്ങളെയാണ്.
    ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 3 ഇഡിയറ്റ്സ് മീഡിയയെന്ന യുട്യൂബ് ചാനലിലൂടെ മലയാളികൾക്ക് പരിചിതനായ ശാരിഖ് ആണ്.
  • ചിത്രം മാർച്ച് 18 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ കബീർ പുഴബ്രയാണ്.
Laljose Trailer : സിനിമ പ്രേമിയുടെ കഥ പറഞ്ഞ് ലാൽ ജോസിന്റെ ട്രെയിലറെത്തി

Kochi : ഒരു സിനിമ പ്രേമിയുടെ കഥ പറയുന്ന ചിത്രം ലാൽ ജോസിന്റെ ട്രൈലെർ പുറത്ത് വിട്ടു. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് ലാൽ ജോസ്. ചിത്രത്തിൽ പ്രധാനമായും അണിനിരത്തിയിരിക്കുന്നത് പുതുമുഖ താരങ്ങളെയാണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 3 ഇഡിയറ്റ്സ് മീഡിയയെന്ന യുട്യൂബ് ചാനലിലൂടെ മലയാളികൾക്ക് പരിചിതനായ ശാരിഖ് ആണ്.

ചിത്രം മാർച്ച് 18 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ കബീർ പുഴബ്രയാണ്. ചിത്രം നിർമ്മിക്കുന്നത് 666 പ്രൊഡക്ഷൻസിന്റെ ബാനറിലാണ്. ചിത്രത്തിൻറെ നിർമ്മാതാവ് ഹസീബ് മേപ്പാട്ടാണ്. സിനിമയെടുക്കണമെന്ന് ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ ജീവിതവും ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം. പ്രമുഖ സംവിധായകൻ ലാൽ ജോസിന്റെ പേരാണ് ചിത്രത്തിന് നല്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ALSO READ: Antakshari : ജീത്തു ജോസഫ് അവതരിപ്പിക്കുന്ന അന്താക്ഷരിയുടെ ക്യാരക്ടർ പോസ്റ്ററെത്തി; ചിത്രം സോണി ലിവിൽ

ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ താരമായ ആന്‍ ആന്‍ഡ്രിയയാണ്. അണിയറ പ്രവർത്തകരുടെ അഭിപ്രായമനുസരിച്ച് ചിത്രത്തിന് ഒരേ സമയം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ആകർഷിക്കും. ആന്‍ ആന്‍ഡ്രിയയെയും, ശരിഖിനെയും കൂടാതെ ഭഗത് മാനുവല്‍, റിസബാവ,  വിനോദ് കെടാമംഗലം, കലിങ്ക ശശി, ടോണി, മജീദ്, ജെന്‍സണ്‍,  കലാഭവന്‍ ഹനീഷ്, സാലു കുറ്റനാട്, ഫജ്ത, രാജേഷ് ശര്‍മ്മ, വി കെ ബൈജു, ദേവി അജിത്ത്, ദേവിക, മാളവിക,  എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News