Live Movie OTT: ലൈവ് ഒടിടയിൽ എത്തി; എവിടെ കാണാം?

Live Movie OTT Platform Time and Date: ഒരുത്തീ സിനിമയ്ക്ക് ശേഷം വി.കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ലൈവ്.മെയ് 12നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 11:10 AM IST
  • ഒരുത്തീ സിനിമയ്ക്ക് ശേഷം വി.കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ലൈവ്
  • മെയ് 12നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിയത്
  • നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്
Live Movie OTT: ലൈവ് ഒടിടയിൽ എത്തി; എവിടെ കാണാം?

വികെ പ്രകാശ് സംവിധാനം ചെയ്ത് മംമ്ത, സൗബിന്‍ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ലൈവ് ഒടിടിയിൽ എത്തി. 2 മണിക്കൂറും അഞ്ച് മിനിട്ടും ദൈർഘ്യമുള്ള ചിത്രത്തിന് ഐഎംഡിബിയിൽ റേറ്റിങ്ങ് 6.5 ആണ്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഒരുത്തീ സിനിമയ്ക്ക് ശേഷം വി.കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ലൈവ്.മെയ് 12നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിയത്.ഫിലിംസ് 24ന്റെ ബാനറിൽ ദർപ്പൺ ബങ്ഗേജയും നിതിൻ കുമാറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.എസ് സുരേഷ് ബാബുവാണ് രചന. മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.നടൻ മുകുന്ദൻ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

 

നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുനിൽ എസ് പിള്ളിയാണ് എഡിറ്റർ. അൽഫോൺസ് ജോസഫാണ് ചിത്രത്തിന്റെ സംഗീതം നൽകുന്നത്. ദന്തു രഞ്ജീവ് രാധയാണ് ലൈവിന്റെ കലാ സംവിധായകൻ. മനോരമ മാക്സ് സബ്സ്ക്രിപ്ഷൻ ഉളളവർക്ക് ചിത്രം കാണാം.

വികെ പ്രകാശ് അവസാനമായി സംവിധാനം ചെയ്ത ചിത്രം ഒരുത്തീയാണ് . ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിച്ച ചിത്രമെന്ന പ്രത്യേകത ഒരുത്തീക്കുണ്ട്. തീയേറ്ററുകളിൽ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രമാണ് ഒരുത്തീ. ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഒരുത്തീ. ഒരു സ്ത്രീയും മകനും ഒരു കുറ്റകൃത്യത്തിനിടയിൽ പെട്ട്പോകുന്നതും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു ബോട്ടിലെ കണ്ടക്ടറായി ആണ് നവ്യ നായരുടെ കഥാപാത്രം എത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News