Madanolsavam OTT Updates: വമ്പൻ ഒടിടി റിലീസുകളുടെ മാസം കൂടിയാണ് മാർച്ച്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം പ്രേമലു അടക്കമുള്ള ചിത്രങ്ങളും മാർച്ചിലാണ് ഒടിടിയിൽ എത്തുക. ഇതിനിടയിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനായ മദനോത്സവവും ഒടിടിയിൽ എത്തുമെന്നാണ് ചില സൂചനകൾ. മൈ സ്മാർട്ട് പ്രൈസ് എന്ന ഒടിടി ട്രാക്കർ പങ്ക് വെച്ച പ്രകാരം മാർച്ചിൽ മദനോത്സവം എത്തുമെന്നാണ് സൂചന. 2023 ഡിസംബറിലെങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ച ചിത്രമാണ് മദനോത്സവം. എന്നാൽ അഞ്ജാതമായ കാരണങ്ങളാൽ ഇത് ഇപ്പോഴും ഒടിടിയിൽ എത്തിയിട്ടില്ല.
ഇപ്പോഴും വ്യക്തത വന്നിട്ടില്ലെങ്കിലും ചിത്രത്തിൻറേതായി പുറത്തു വന്ന ഏറ്റവും അവസാനത്തെ അപ്ഡേറ്റാണിത്. എന്നാൽ ഏത് പ്ലാറ്റ്ഫോമിലാണ് എന്നാണ് ചിത്രം ഒടിടിയിൽ എത്തുന്നതെന്നും മൈ സ്മാർട്ട് പ്രൈസിൻറെ വാർത്തയിൽ ഇല്ല. അത് കൊണ്ട് തന്നെ കൃത്യമായ വിവരങ്ങളില്ല. മാർച്ചിൽ എന്ന് മാത്രമാണ് റിലീസ് കാണിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് 1 വർഷം പിന്നിടുമ്പോഴും ചിത്രം ഒടിടിയിൽ എത്താത് പ്രേക്ഷകരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ എഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രം തീയ്യേറ്ററിൽ വിജയമായിരുന്നില്ല. ബാബു ആൻറണി അടക്കം വലിയൊരു താര നിര ചിത്രത്തിലുണ്ടായിരുന്നു. കോമഡി ചിത്രമായാണ് മദനോത്സവം എത്തിയത്. രാജേഷ് മാധവൻ, ഭാമ അരുൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
5.25 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം തീയ്യേറ്ററുകളിൽ നിന്നുമായി ആകെ നേടിയത് കഷ്ടിച്ച് 2 കോടി മാത്രമാണ്. നേരത്തെ സൈന പ്ലേയിൽ ചിത്രം എത്തുമെന്ന് ചില സംസാരങ്ങളുണ്ടായിരുന്നെങ്കിലും വ്യക്തതയുണ്ടായിരുന്നില്ല. ഇതിനൊപ്പം ഇറങ്ങിയ ചിത്രങ്ങൾ പലതും ഇതിനോടകം ഒടിടിയിൽ എത്തി കഴിഞ്ഞു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയാണ് ചിത്രത്തിന് ആധാരം.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാലാണ് നിർവ്വഹിക്കുന്നത്. വൈശാഖ് സുഗുണൻറെ വരികൾക്ക് ക്രിസ്റ്റോ സേവിയറാണ് സംഗീതം നൽകിയിരിക്കുന്നത്. പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദനോത്സവത്തിന്റെ ചിത്രീകരണം കാസർകോട്, കൂർഗ്, മടികേരി എന്നിവിടങ്ങളിലായിരുന്നു. വിവേക് ഹർഷനാണ് ചിത്രത്തിൻറെ എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.