Oppees: ബക്കിംഗ്ഹാമിലെ സംഗീതജ്ഞനെ പ്രണയിച്ച പെൺകുട്ടി; വൻ താരനിരയുമായി 'ഒപ്പീസ്'

Oppees movies starts rolling: പ്രശസ്ത കന്നഡ താരം ദീഷിത് ഷെട്ടിയുടെ ഭാഗങ്ങളാണ് തൊടുപുഴയിൽ ചിത്രീകരിച്ചു തുടങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 11:32 AM IST
  • പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു.
  • സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്.
  • എം. ജയചന്ദ്രൻ്റെ അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്.
Oppees: ബക്കിംഗ്ഹാമിലെ സംഗീതജ്ഞനെ പ്രണയിച്ച പെൺകുട്ടി; വൻ താരനിരയുമായി 'ഒപ്പീസ്'

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട്, 24 x7 എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. നല്ലൊരു ഇടവേളക്കു ശേഷം ഒപ്പീസ് എന്ന ചിത്രവുമായി സോജൻ കടന്നു വരുന്നു.

ആകർഷൻ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഡി. ആർ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ പ്രദ്യുമന കൊളേഗൽ, ദിഷാൽ ഡി.ആർ.എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ആലാനി ബംഗ്ളാവിലായിരുന്നു ചിത്രീകണം ആരംഭിച്ചത്. പ്രശസ്ത കന്നഡ താരം ദീഷിത് ഷെട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിച്ചു തുടങ്ങിയത്. പ്രണയമാണ് ഈ ചിത്രത്തിൻ്റെ അടിത്തറ. ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു. 

ALSO READ: ഗായത്രി സുരേഷ്, ശ്വേതാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി "ബദൽ" ഏപ്രിൽ അഞ്ചിന്

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്. എം. ജയചന്ദ്രൻ്റെ അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. റഫീഖ് അഹമ്മദിൻ്റെതാണു വരികൾ. ഷൈൻ ടോം ചാക്കോയും ദർശനാ നായരുമാണ് ഈ ചിത്രത്തിലെ സുപ്രധാനമായ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, ലെന, ഇന്ദ്രൻസ്, ജോജോൺ ചാക്കോ, ബൈജു എഴുപുന്ന, അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി പി.ദേവ്, രാജേഷ് കേശവ്, അൻവർ, കോബ്രാ രാജേഷ്, ശ്രയാ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ, ജീമോൻ ജോർജ്, ജീജാ സുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്. ബാലചന്ദ്ര മേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - ശ്യാം ശശിധരൻ. കലാസംവിധാനം - അരുൺ ജോസ്. മേക്കപ്പ് - മനു മോഹൻ. കോസ്റ്റ്യും ഡിസൈൻ - കുമാർ എടപ്പാൾ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ജോജോ കുരിശിങ്കൽ. അസ്സോസ്സിയേറ്റ് ഡയറക്ടർ ശ്രീജിത് - നന്ദൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - അസ് ലം പുല്ലേപ്പടി, സുനിൽ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ - എൽദോസെൽവരാജ്. തൊടുപുഴ, കൊച്ചി, ഊട്ടി ലണ്ടൻ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ ഒ -  വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News