മോഹന്‍ലാല്‍ വീണ്ടും കന്നടയില്‍;സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം 20ന്

മോഹൻലാൽ അഭിനയിക്കുന്ന മൂന്നാമത്തെ കന്നട സിനിമയായിരിക്കും ഇത് 

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 11:09 AM IST
  • കന്നടയിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ വ്യക്തിയാണ് പ്രേം
  • ട്വിറ്ററിലൂടെ ചിത്രത്തിൻറെ സംവിധായകനൊപ്പം മോഹൻലാൽ നിൽക്കുന്ന ഫോട്ടോ വൈറലായി
  • സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത് യുവതാരം ധ്രുവ സർജയാണ്
മോഹന്‍ലാല്‍ വീണ്ടും കന്നടയില്‍;സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം 20ന്

മോഹന്‍ലാല്‍ പുതിയ കന്നട സിനിമയിൽ അഭിനയിക്കാൻ പോവുകയാണ് എന്ന വാർത്തയാണ് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. മോഹന്‍ലാല്‍ എത്തുന്ന സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത് യുവതാരം ധ്രുവ സർജ ആണെന്നും റിപ്പോർട്ടുകളുണ്ട്. സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ആണ്. കന്നടയിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ വ്യക്തിയാണ് പ്രേം.

ട്വിറ്ററിലൂടെ ചിത്രത്തിൻറെ സംവിധായകനൊപ്പം മോഹൻലാൽ നിൽക്കുന്ന ഫോട്ടോ വൈറലായി.  സിനിമയെ സംബന്ധിച്ച് തനിക്ക് പറയാൻ വാക്കുകൾ ലഭിക്കുന്നില്ല എന്നാണ് സംവിധായകൻ പറഞ്ഞത്. എല്ലാവരുടെയും പിന്തുണ വേണമെന്നും കൂടുതൽ ഉയരങ്ങളിലേക്ക് ഈ സിനിം‌മ തങ്ങളെ എത്തിക്കുമെന്നും പ്രേം പറഞ്ഞു.

ഈ മാസം 20ന് സിനിമയുടെ  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഔദ്യോഗിക പ്രഖ്യാപനം വന്നു കഴിഞ്ഞാൽ മോഹൻലാൽ അഭിനയിക്കുന്ന മൂന്നാമത്തെ കന്നട സിനിമയായിരിക്കും ഇത്. മൈത്രി എന്ന ചിത്രത്തിൽ മുൻപ് താരം കന്നടയിൽ അഭിനയിച്ചിട്ടുണ്ട്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News