'ചാൻസിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം', സാനിയ ഇയ്യപ്പിന്റെ ഫോട്ടോയ്ക്ക് അശ്ലീല കമന്റുമായി യുവനടി

ദുൽഖർ സൽമാന്റെ പടത്തിലും അവസരം ലഭിച്ചതിന് ഒരു ഫേസ്ബുക് പേജിലിട്ട പോസ്റ്റിനാണ് നടിയുടെ അക്കൗണ്ടിൽ നിന്നും അശ്ലീല ചുവയോടുള്ള കമന്റ് വന്നത്.

Written by - Zee Hindustan Malayalam Desk | Last Updated : Apr 20, 2021, 05:05 PM IST
  • ഗപ്പി (Guppy) എന്ന സിനിമയിൽ സുപരിചിതയായ നന്ദന വർമയുടെ (Nandhana Warma) അക്കൗണ്ടിൽ നിന്നാണ് സാനിയ ഇയ്യപ്പനെതിരെ കമന്റ് പോസ്റ്റ് ചെയ്തത്.
  • ദുൽഖർ സൽമാന്റെ പടത്തിലും അവസരം ലഭിച്ചതിന് ഒരു ഫേസ്ബുക് പേജിലിട്ട പോസ്റ്റിനാണ് നടിയുടെ അക്കൗണ്ടിൽ നിന്നും അശ്ലീല ചുവയോടുള്ള കമന്റ് വന്നത്.
  • "വരാതിരിക്കുമോ ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്.... ചാൻസ്സിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം" എന്നാണ് നന്ദനയുടെ അക്കൗണ്ടിൽ നിന്നും വന്ന കമന്റ്
  • സംഭവ വിവാദമായതോടെ അക്കൗണ്ട് കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
'ചാൻസിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം', സാനിയ ഇയ്യപ്പിന്റെ ഫോട്ടോയ്ക്ക് അശ്ലീല കമന്റുമായി യുവനടി

Kochi : ജന്മദിനം ആഘോഷിക്കുന്ന മലയാള സിനിമ താരം സാനിയ ഇയ്യപ്പന് (Saniya Iyyapan) ആശംസ അറിയിച്ചു കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിന് കീഴിൽ അശ്ലീല കമന്റുമായി മറ്റൊരു യുവനടി. ഗപ്പി (Guppy) എന്ന സിനിമയിൽ സുപരിചിതയായ നന്ദന വർമയുടെ (Nandhana Warma) അക്കൗണ്ടിൽ നിന്നാണ് സാനിയ ഇയ്യപ്പനെതിരെ കമന്റ് പോസ്റ്റ് ചെയ്തത്.

ദുൽഖർ സൽമാന്റെ പടത്തിലും അവസരം ലഭിച്ചതിന് ഒരു ഫേസ്ബുക് പേജിലിട്ട പോസ്റ്റിനാണ് നടിയുടെ അക്കൗണ്ടിൽ നിന്നും അശ്ലീല ചുവയോടുള്ള കമന്റ് വന്നത്. "വരാതിരിക്കുമോ ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്.... ചാൻസ്സിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം" എന്നാണ് നന്ദനയുടെ അക്കൗണ്ടിൽ നിന്നും വന്ന കമന്റ്.

ALSO READ : Nazriya Nazim ആദ്യമായി തെലുങ്ക് ചിത്രത്തിൽ നായികയായി എത്തുന്നു; അതെ സമയം Fahadh Faasil വില്ലനായും എത്തുന്നു

സംഭവ വിവാദമായതോടെ അക്കൗണ്ട് കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടുർന്ന് നടിയുടെ അക്കൗണ്ടിലെത്തി നിരവധി വിമർശനം ഉന്നയിക്കുകയും ചെയ്തു. ഒരു സ്ത്രീ തന്നെ ഒരു സ്ത്രീയെ അപമാനിക്കുന്ന എന്ന രീതിയിലാണ് നടിക്കെതിരെ വിമർശനങ്ങൾ എത്തുന്നത്.

ALSO READ : പ്രണയമുണ്ടായിരുന്നിട്ടും, വയസ് 48 ആയിട്ടും വിവാഹം കഴിക്കാത്തത്തിന്റെ കാരണം വ്യക്തമാക്കി Sithara

അതേസമയം തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്ന് അറിയിച്ചു കൊണ്ട് നന്ദന ഇൻസ്റ്റ്ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. താനോ തന്റെ സോഷ്യൽ മീഡിയ ടീമും അല്ല കമിന്റിന് പിന്നിൽ എന്ന് നന്ദന ഇൻസ്റ്റ്ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News