Malikappuram Movie : മാളികപ്പുറം ബോക്സ് ഓഫീസിൽ 100 കോടി നേടി ; ഔദ്യോഗിക പ്രഖ്യാപനവുമായി ഉണ്ണി മുകുന്ദൻ

Malikappuram Box Office Collection New Update : 40 ദിവസം കൊണ്ടാണ് മാളികപ്പുറം ആഗോളതലത്തിൽ 100 കോടി രൂപ കളക്ഷൻ നേടുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 08:45 PM IST
  • 3.5 കോടിക്കാണ് ചിത്രം നിർമിച്ചത്
  • 40 ദിവസം കൊണ്ടാണ് ഉണ്ണി മുകുന്ദൻ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയത്
  • ആഗോളതലത്തിലെ ബോക്സ് ഓഫീസ് കളക്ഷനാണ് 100 കോടി
  • എല്ലാവർക്കും ന്നദി അറിയിച്ച് ഉണ്ണി മുകുന്ദൻ
Malikappuram Movie : മാളികപ്പുറം ബോക്സ് ഓഫീസിൽ 100 കോടി നേടി ; ഔദ്യോഗിക പ്രഖ്യാപനവുമായി ഉണ്ണി മുകുന്ദൻ

തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം 100 കോടി ക്ലബിൽ. ആഗോളതലത്തിലുള്ള ബോക്സ് ഓഫീസ് കളക്ഷനാണ് ഉണ്ണി മുകുന്ദൻ ചിത്രത്തെ 100 കോടി ക്ലബിൽ എത്തിച്ചത്. 3.5 കോടിക്ക് നിർമിച്ച ചിത്രമാണ് ബോക്സ് ഓഫീസിൽ 100 കോടിക്ക് അടുത്ത് കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം റിലീസായി 40 ദിവസം പിന്നിട്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. നേട്ടത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഉണ്ണി മുകുന്ദൻ. സിനിമ കണ്ട പ്രേക്ഷകർക്കെല്ലാം നന്ദി അറിയിച്ചുകൊണ്ട് താരം സോഷ്യൽ മീഡിയ പേജിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.

"നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. #അയ്യപ്പാ.. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു"  ഉണ്ണി മുകന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ : Malikappuram Movie : മാളികപ്പുറം സിനിമയ്ക്കെതിരെ മോശം റിവ്യു ഇട്ടു; യുട്യൂബറെ ഫോണിലൂടെ തെറി വിളിച്ച് ഉണ്ണി മുകുന്ദൻ

അതേസമയം അടുത്ത ഫെബ്രുവരിൽ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മാളികപ്പുറത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഒടിടി പ്ലെ എന്ന വെബ് പോർട്ടൽ റിപ്പോർട്ടിന് ചെയ്തിരിക്കുന്നത്. നേരത്തെ ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന് ഡിജിറ്റൽ അവകാശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകരോ റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ’കുഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 

രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.  വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News