Malikappuram Movie : അടുത്ത കാന്താരയാകുമോ? മാളികപ്പുറം സിനിമയുടെ തമിഴ്, തെലുങ്ക് റിലീസ് നാളെ

Malikappuram New Box Office Collection : 3.5 കോടി ബജറ്റിൽ ഒരുക്കിയ ചിത്രമാണ് മാളികപ്പുറം. ഇതിനോടകം 100 കോടി ഉണ്ണി മുകുന്ദൻ ചിത്രം നേടി കഴിഞ്ഞു. മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തുമ്പോൾ ചിത്രത്തിന് ആഗോളതലത്തിൽ തന്നെ വലിയൊരു ബോക്സ് ഓഫീസ് കളക്ഷൻ പ്രതീക്ഷിക്കാം

Written by - Zee Malayalam News Desk | Last Updated : Jan 25, 2023, 09:40 PM IST
  • ചിത്രം ഇതിനോടകം 100 കോടി നേടി കഴിഞ്ഞു
  • കന്നട ഹിന്ദി ഭാഷകളിലെ റിലീസ് വരും ആഴ്ചകളിൽ
  • പ്രധാന നഗരങ്ങളിലാണ് തെലുങ്ക്, തമിഴ് ഭാഷ പതിപ്പുകളുടെ റിലീസ്
  • 3.5 കോടി ബജറ്റിലാണ് മാളികപ്പുറം സിനിമ ഒരുക്കിയത്
Malikappuram Movie : അടുത്ത കാന്താരയാകുമോ? മാളികപ്പുറം സിനിമയുടെ തമിഴ്, തെലുങ്ക് റിലീസ് നാളെ

മലയാളത്തിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കിയ ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം തമിഴ്, തെലുങ്ക് ഭാഷകളിലെ റിലീസ് നാളെ. തമിഴ്നാട്ടിലെയും തെലുങ്ക് സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിലായിട്ടാണ് ചിത്രത്തിന്റെ റിലീസ്. ഇതിനോടകം തന്നെ മാളികപ്പുറം 100 കോടി ക്ലബിൽ ഇടം നേടിയെന്ന് നടൻ ഉണ്ണി മുകുന്ദൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ അറിയിച്ചിരുന്നു. വരും ആഴ്ചകളിൽ ചിത്രത്തിന്റെ കന്നട, ഹിന്ദി പതിപ്പുകൾ തിയറ്ററുകളിൽ എത്തുക്കമെന്ന് നടൻ നേരത്തെ അറിയിച്ചിരുന്നു. കന്നടയിൽ ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി ചിത്രത്തിന്റെ സ്വീകാര്യത പിന്നീട് കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ വരെയെത്തി.  തുടർന്ന് 16 കോടി ബജറ്റിൽ ഒരുക്കിയ കാന്താര ആഗോള ബോക്സ്ഓഫീസിൽ നിന്നും 450 കോടിയിൽ അധികം സ്വന്തമാക്കി. ഇതെ പ്രതീക്ഷയിലാണ് ഉണ്ണി മുകുന്ദൻ ചിത്രവും മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തിക്കാൻ ശ്രമിക്കുന്നത്. 

അതേസമയം അടുത്ത ഫെബ്രുവരിൽ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മാളികപ്പുറത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഒടിടി പ്ലെ എന്ന വെബ് പോർട്ടൽ റിപ്പോർട്ടിന് ചെയ്തിരിക്കുന്നത്. നേരത്തെ ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിന് ഡിജിറ്റൽ അവകാശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകരോ റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ALSO READ : Dasara Movie : ലോക്കൽ ഹീറോയായി നാനി; മാസ് ആക്ഷൻ ചിത്രം ദസറയുടെ ടീസർ ജനുവരി 30ന്

ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ’കുഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 

രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.  വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News