സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻനിരയിലാണ് തമിഴ് നദിയും മോഡലുമായ മീര മിഥുൻ. ഇപ്പോൾ മീര പങ്കുവച്ച പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കറുപ്പിൻ്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ താൻ പങ്കുവയ്ക്കുന്നതെന്ന് മീര പറയുന്നു.
സാമൂഹ്യപരിഷ്‌കർത്താവായ പെരിയാറിനെ അനുസ്മരിച്ച് ഒരു കുറിപ്പ് കൂടി നടി ചിത്രത്തോടൊപ്പം പങ്കുവച്ചിട്ടുണ്ട്. സംസ്കാരം, പാരമ്പര്യം എന്നിവയുടെ പേരിൽ സമൂഹത്തിൽ നിലനിന്ന ലിംഗ അസമത്വത്തെ പെരിയാർ ചോദ്യം ചെയ്തു, സ്ത്രീ വിമോചനത്തിനായി അദ്ദേഹം ആത്മാഭിമാന പ്രസ്ഥാനം സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എം.കെ സ്റ്റാലിൻ.. ഞാൻ ഇവിടെ തമിഴ്നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്- മീര കുറിച്ചു.
There should not be exploitation ,No one should harm anybody, everybody should live and let others live #JaiPeriyar_Tamilnadu Spirit
Creator of woman empowerment, Today I thank him whole heartedly that because of his start, I as a tamilian broke barriers @mkstalin @narendramodi pic.twitter.com/MNMv60A2xb— Meera Mitun (@meera_mitun) July 19, 2020
#JaiPeriyar_Tamilnadu questioned gender inequality prevalent in the society with women in the name of culture, tradition. Periyar’scredit (1925 )he founded the Self-respect movement with women liberation. @mkstalin @narendramodi Am here for TN Woman Empowerment. Am the START pic.twitter.com/UGtB941dGK
— Meera Mitun (@meera_mitun) July 19, 2020
മീരയുടെ ചിത്രങ്ങൾ വെെറലായതോടെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുണച്ചും വിമർശിച്ചും ഒട്ടനവധിപേർ രംഗത്തെത്തി. കറുപ്പ് നിറം ശരീരത്തിൽ പൂശുന്നതല്ല കറുപ്പിൻ്റെ രാഷ്ട്രീയമെന്നാണ് പ്രധാന വിമർശനം. വാർത്തകളിലിടം പിടിക്കാൻ വിവാദങ്ങൾ സൃഷ്ടിക്കുന്ന മീരയുടെ നിലപാടുകളിൽ ആത്മാർഥതയില്ലെന്നാണ് മറ്റൊരു വിഭാഗത്തിൻ്റെ വിമർശനം.
മുൻപ് നടി തൃഷ തന്നെ അനുകരിക്കുകയാണെന്നും ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും മീര ട്വീറ്റ് ചെയ്തിരുന്നു. സംഭവം വൻവിവാദമാവുകയും നിരവധി പേർ മീരയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. സമാനമായി നടൻ വിജയും രജനീകാന്തും തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നതായും മീര ആരോപിച്ചിരുന്നു.