Turbo Success Teaser: ചിരിപ്പിച്ചും കോരിത്തരിപ്പിച്ചും ജോസേട്ടായി; 'ടർബോ' സക്‌സസ് ടീസർ പുറത്ത്

മാസും ആക്ഷനും ഒരു പോലെ കോർത്തിണക്കിയ ചിത്രമാണ്  'ടർബോ'. ചിത്രത്തിലെ കോമഡി രംഗങ്ങൾ കോർത്തിണക്കി കൊണ്ടാണ് സക്സസ് ടീസർ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 28, 2024, 12:38 PM IST
  • മലയാളികളുടെ എക്കാലത്തേയും മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ടർബോയുടെ സക്‌സസ് ടീസർ പുറത്ത്.
  • നാല് ദിവസങ്ങൾ കൊണ്ട് ലോകമെമ്പാടും 52 കോടി രൂപ കളക്ഷൻ നേടിയതിന് പിന്നാലെയാണ് അണിയറപ്രവർത്തകർ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുന്നു.
Turbo Success Teaser: ചിരിപ്പിച്ചും കോരിത്തരിപ്പിച്ചും ജോസേട്ടായി; 'ടർബോ' സക്‌സസ് ടീസർ പുറത്ത്

മലയാളികളുടെ എക്കാലത്തേയും മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ടർബോയുടെ സക്‌സസ് ടീസർ പുറത്ത്.  നാല് ദിവസങ്ങൾ കൊണ്ട് ലോകമെമ്പാടും 52 കോടി രൂപ കളക്ഷൻ നേടിയതിന് പിന്നാലെയാണ് അണിയറപ്രവർത്തകർ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുന്നു. മാസും ആക്ഷനും ഒരു പോലെ കോർത്തിണക്കിയ ചിത്രമാണ്  'ടർബോ'. ചിത്രത്തിലെ കോമഡി രംഗങ്ങൾ കോർത്തിണക്കി കൊണ്ടാണ് സക്സസ് ടീസർ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. മാസ് ആക്ഷൻ രംഗങ്ങൾ മാത്രമല്ല അവയ്ക്കൊപ്പം തന്നെ ഫാമിലി ഓഡിയൻസിനെ ആകർഷിപ്പിക്കുവാനും പൊട്ടിച്ചിരിക്കുവാനും സാധിക്കുന്ന തരത്തിലുള്ള മുഹൂർത്തങ്ങളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. 6.2 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം വാരികൂട്ടിയത്. 

മെയ് 23നാണ് ടർബോ റിലീസ് ചെയ്തത്. മമ്മൂട്ടി ചിത്രങ്ങളിൽ തന്നെ ഏറ്റവും വേഗമേറിയ കളക്ഷൻ നേടിയാണ് ടർബോ മുന്നേറുന്നത്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതോടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണ് സിനിമ സ്വന്തമാക്കുന്നത്. ആദ്യദിനത്തിൽ തന്നെ 224 എക്സ്ട്രാ ഷോകൾ ആണ് സിനിമയ് ഒരുക്കിയത്. രണ്ടാം ദിനത്തിൽ 156 മൂന്നാം ദിനത്തിൽ 160ലേറെ എക്സ്ട്രാ ഷോകളും നാലാം ദിനത്തിൽ 140ലധികം എക്സ്ട്രാ ഷോകളും സിനിമയ്ക്കായി ചാർട്ട് ചെയ്തു.

 

Trending News