Non Violence: മെട്രോ സിരീഷ്, ബോബി സിംഹ, യോഗി ബാബു ചിത്രം 'നോൺ വയലൻസ്'

 മധുരൈ ജയിലിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് പ്രധാനമായും കാണിക്കുന്നത്. തുടർച്ചയായ മൂന്നാം വിജയത്തിന് അരികെയാണ് സംവിധായകൻ അനന്ത കൃഷ്ണൻ. പ്രേക്ഷകർക്ക് മികച്ച ഒരു സിനിമ അനുഭവം തന്നെ ചിത്രം സമ്മാനിക്കും.

Written by - Zee Malayalam News Desk | Last Updated : May 29, 2024, 03:43 PM IST
  • പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിൽ മികച്ച കഥയോട് കൂടിയാണ് ചിത്രം എത്തുന്നത്.
  • 90കളിലെ മധുരൈ കാലഘട്ടമാണ് ചിത്രം സംസാരിക്കുന്നത്. മധുരൈ ജയിലിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് പ്രധാനമായും കാണിക്കുന്നത്.
Non Violence: മെട്രോ സിരീഷ്, ബോബി സിംഹ, യോഗി ബാബു ചിത്രം 'നോൺ വയലൻസ്'

മെട്രോ, കൊടുവിൽ ഒരുവൻ എന്ന ചിത്രങ്ങൾക്ക് ശേഷം അനന്ത കൃഷ്ണൻ സംവിധാനം ചെയ്ത് സിംഹ, മെട്രോ സിരീഷ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന നോൺ വയലൻസിന്റെ റിലീസ് ഉടൻ. എ കെ പിക്ചേഴ്‌സിന്റെ ബാനറിൽ ലേഖ നിർമിക്കുന്ന ചിത്രത്തിൽ ബി ശിവകുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിൽ മികച്ച കഥയോട് കൂടിയാണ് ചിത്രം എത്തുന്നത്. 90കളിലെ മധുരൈ കാലഘട്ടമാണ് ചിത്രം സംസാരിക്കുന്നത്. മധുരൈ ജയിലിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് പ്രധാനമായും കാണിക്കുന്നത്. തുടർച്ചയായ മൂന്നാം വിജയത്തിന് അരികെയാണ് സംവിധായകൻ അനന്ത കൃഷ്ണൻ. പ്രേക്ഷകർക്ക് മികച്ച ഒരു സിനിമ അനുഭവം തന്നെ ചിത്രം സമ്മാനിക്കും.

ALSO READ: കപ്പിൾ സോം​ഗുമായി അല്ലു അർജുനും രശ്മികയും; 'പുഷ്പ 2'ലെ പുതിയ ​ഗാനമെത്തി

അദിതി ബാലൻ, ഗരുഡ രാം, ആദിത്യ കതിർ ഉൾപ്പെടെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രീകരണം അവസാന ഘട്ടത്തിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടീസർ, ട്രെയിലർ വിവരങ്ങൾ ഉടൻ പുറത്ത് വരും. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം - എൻ എസ് ഉദയകുമാർ, എഡിറ്റർ - ശ്രീകാന്ത് എൻ ബി, കലാസംവിധാനം - പപ്പനാടു സി ഉദയകുമാർ, ആക്ഷൻ - മഹേഷ് മാത്യു, വരികൾ - വിവേക്, സൂപ്പർ സുബു, പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News