ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മിണ്ടിയും പറഞ്ഞും എന്ന ചിത്രത്തിൻറെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ സനൽ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ലീന എന്ന കഥാപാത്രമായി ആണ് അപർണ ബാലമുരളി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ബോസാണ്. ചിത്രത്തിൻറെ റിലീസിനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജും സംവിധായകൻ അരുൺ ബോസും ചേർന്നാണ്. സലിം അഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ് എന്നിവരാണ്.
ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് മധു അമ്പാട്ടാണ്. എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. ചിത്രത്തിൻറെ പ്രൊഡക്ഷൻ കൺട്രോളർ അലക്സ് കുര്യൻ ആണ്. ഗാനരചന സുജേഷ് ഹരി. ചീഫ് അസ്സോസിയേറ്റ് രാജേഷ് അടൂർ, കലാസംവിധാനം അനീസ് നാടോടി, ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ. സംവിധാന സഹായികള്‍ സഹര്‍ അഹമ്മദ്, അനന്തു ശിവന്‍
അതേസമയം അപർണ ബലമുരളിയുടെ പുതിയ ചിത്രം സുന്ദരീ ഗാർഡൻസും റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിൽ ഉടൻ ചിത്രമെത്തും. എന്നാൽ ചിത്രത്ത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ വര്ഷം നവംബറിൽ റിലീസ് ചെയ്തിരുന്നു. അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്. ചാർളി ഡേവിസിന്റെ ആദ്യ ചിത്രമാണ് സുന്ദരീ ഗാർഡൻസ്. ഒരിടവേളയ്ക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സുന്ദരീ ഗാര്ഡന്സിനുണ്ട്. സോണി ലിവ് തങ്ങളുടെ ട്വിറ്റര് പേജിലൂടെയാണ് വിവരം അറിയിച്ചത്.
അലെൻസ് മീഡിയയുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് സലിം അഹമ്മദാണ്. ചിത്രത്തിൻറെ കോ പ്രൊഡ്യൂസര്മാര് കബീർ കൊട്ടാരവും, റസാഖ് അഹമ്മദുമാണ്. അൽഫോൻസ് ജോൺസാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. അതേസമയം ഉണ്ണി മുകുന്ദന്റെ ചിത്രം ഷഫീഖിന്റെ സന്തോഷവും റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതനായ അനൂപ് പന്തളമാണ് ഷഫീഖിന്റെ സന്തോഷം സംവിധാനം ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ അനൂപ് പന്തളം തന്നെയാണ്. ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.