Kochi : മോഹൻലാലും (Mohanlal) ഷാജികൈലാസും (Shaji Kailas) 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന് എലോൺ (ALONE) എന്നാണ് പേര് നൽകിയിരിക്കുന്നത് . ചൊവ്വാഴ്ചയാണ് ചിത്രത്തിൻറെ വിവരങ്ങൾ പുറത്ത് വിട്ടത്. അതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും (TItle Poster)റിലീസ് ചെയ്തിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മാത് ചിത്രമെന്ന പ്രത്യേകതയും എലോണിന് ഉണ്ട്.
Unveiling the title of Aashirvad Cinemas' 30th movie directed by Shaji Kailas https://t.co/pvQrrfjM0D#Alone @antonypbvr @aashirvadcine
— Mohanlal (@Mohanlal) October 5, 2021
റിപോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ട്വൽത് മാനിന്റെ ഷൂട്ടിങ്ങിന് ശേഷം മോഹൻ ലാൽ എലോണിന്റെ ചിത്രീകരണത്തിന് എത്തി കഴിഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെയും, ഷാജി കൈലാസിന്റെയും സാന്നിധ്യത്തിലാണ് മോഹൻലാൽ ചിത്രത്തിൻന്റെ പോസ്റ്റർ പുറത്ത് വിട്ടത്.
ALSO READ: Bhramam OTT Release : പൃഥ്വിരാജിന്റെ ഭ്രമം നാളെ ആമസോൺ പ്രൈമിലെത്തുന്നു; ആകാംഷയോടെ പ്രേക്ഷകർ
ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ചിത്രത്തിൻറെ ടാഗ് ലൈനായി നൽകിയിരിക്കുന്നത് യഥാർത്ഥ നായകൻ എപ്പോഴും തനിച്ചാണ് എന്നാണ്. ഇതൊരു ഏകാംഗ ചിത്രമാണെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ മോഹൻലാൽ മാത്രമായിരിക്കും കഥാപാത്രമായി എത്തുക എന്നാണ് സൂചന.
വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസുമായി ഒന്നിക്കുന്നതിന്റെ സന്തോഷം മോഹൻലാൽ പങ്ക് വെച്ചു. ഷാജി കൈലാസിന്റെ നായകന്മാർ വളരെ ധീരന്മാരും ശക്തന്മാരുമാണെന്ന് മോഹൻലാൽ പറഞ്ഞു . നായകന്മാർ ഇപ്പോഴും ഒറ്റയ്ക്ക് ആയിരിക്കുമെന്നും അത് ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുമെന്നും മോഹൻലാൽ പോസ്റ്റർ പുറത്ത് വിട്ട വേളയിൽ പറഞ്ഞു.
ALSO READ: Annaatthe Movie : SPB പാടിയ ഗാനം, Rajinikanth ചിത്രം അണ്ണാത്തെയുടെ Title Song പുറത്തിറങ്ങി
ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു ,. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും - മോഹൻലാലും ചേർന്ന് അവസാനം പുറത്തിര്ക്കിയ ചിത്രം റെഡ് ചിലിസ് ആയിരുന്നു. അത് 2009 ലാണ് റിലീസ് ചെയ്തത് . ആറാം തമ്പുരാന്‍, നരസിംഹം, നാട്ടുരാജാവ്, താണ്ഡവം, ബാബാ കല്യാണി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്തവരാണ് മോഹൻലാലും - ഷാജി കൈലാസും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...