പ്രണവ്-കല്യാണി ജോഡിയുമായി വിനീത് ശ്രീനിവാസന്‍!

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുക്കെട്ട്.. ആഹാ, അന്തസ്സ്.. ഈ കൂട്ടുകെട്ടില്‍ പിറന്ന ഹാസ്യവും വിജയവുമൊന്നും പകരം വയ്ക്കാനില്ലാത്തവയാണ്. 

Sneha Aniyan | Updated: Dec 3, 2019, 12:21 PM IST
പ്രണവ്-കല്യാണി ജോഡിയുമായി വിനീത് ശ്രീനിവാസന്‍!

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുക്കെട്ട്.. ആഹാ, അന്തസ്സ്.. ഈ കൂട്ടുകെട്ടില്‍ പിറന്ന ഹാസ്യവും വിജയവുമൊന്നും പകരം വയ്ക്കാനില്ലാത്തവയാണ്. 

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുക്കെട്ട് ഏറെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. 

പ്രണവ് (മോഹന്‍ലാല്‍) -വിനീത് (ശ്രീനിവാസന്‍) കൂട്ടുക്കെട്ടില്‍ പിറക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമാണത്. 

എന്നാല്‍, മോഹലാലിനെയും ശ്രീനിവാസനെയും പോലെ ഇരുവരും സ്ക്രീനില്‍ ഒന്നിക്കുന്നില്ല. പ്രണവ് നായകനാകുന ചിത്രം സംവിധാനം ചെയ്യുകയാണ് വിനീത് ശ്രീനിവാസന്‍.

കല്യാണി (പ്രിയദര്‍ശന്‍) നായികയാകുന്നു എന്നതാണ് 'ഹൃദയം' എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. 

കഴിഞ്ഞിട്ടില്ല, 30 വര്‍ഷത്തിന് ശേഷം മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും 'ഹൃദയ'ത്തിനുണ്ട്.

ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന വേഷത്തിലെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ഹൃദയത്തിന്‍റെ സഹനിര്‍മാതാവ് നോബിള്‍ ബാബു തോമസാണ്. 

2020 ഓണം റിലീസായാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അ‍ഞ്ചാമത്തെ ചിത്രമായ 'ഹൃദയ'മെത്തുന്നത്. 

കിളിചുണ്ടന്‍ മാമ്പഴം, ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍, അക്കരെ അക്കരെ അക്കരെ അക്കരെ, മിഥുനം തുടങ്ങി നിരവധി ഹിറ്റ്‌ ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയിട്ടുള്ള കൂട്ടുക്കെട്ടാണ് ശ്രീനിവാസൻ- മോഹൻലാല്‍- പ്രിയദർശൻ. 

ഇവരുടെ രണ്ടാം തലമുറ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ഹിറ്റുകള്‍ തീര്‍ത്തിരുന്ന മെറിലാന്‍ഡിന്റെ അവസാന ചിത്രം 1978-ല്‍ പുറത്തിറങ്ങിയ, മധു നായകനായുള്ള 'ഹൃദയത്തിന്റെ നിറങ്ങള്‍' ആയിരുന്നു.

മെറിലാന്‍ഡിന്‍റെ സ്ഥാപകന്‍ പി.സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. നേരത്തെ നടന്‍ അജു വര്‍ഗീസുമായി ചേര്‍ന്ന് നിവിന്‍പോളി ചിത്രം 'ലൗ, ആക്ഷന്‍ ഡ്രാമ' നിര്‍മ്മിച്ചതും വിശാഖായിരുന്നു.