Mohanlal Birthday : മോഹിതം ലാൽമയം; എംജി ശ്രീകുമാറിന്റെ സ്വരത്തിൽ ലാലേട്ടനൊരു പിറന്നാൾ സമ്മാനം

Happy birthday Mohanlal : വീഡിയോയിൽ മോഹൻലാലിൻറെ പല അവിസ്മരണീയ കഥാപാത്രങ്ങളെയും പുനരാവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 21, 2022, 01:26 PM IST
  • മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരുക്കിയ മോഹിതം ലാൽമയം എന്ന ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
  • അജു വർഗീസും മേജർ രവിയും ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതിനോടകം
  • വീഡിയോയിൽ മോഹൻലാലിൻറെ പല അവിസ്മരണീയ കഥാപാത്രങ്ങളെയും പുനരാവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്.
Mohanlal Birthday  : മോഹിതം ലാൽമയം; എംജി ശ്രീകുമാറിന്റെ സ്വരത്തിൽ ലാലേട്ടനൊരു പിറന്നാൾ സമ്മാനം

കൊച്ചി :  മലയാളത്തിന്റെ പ്രിയനായകൻ മോഹൻലാൽ ഇന്ന് 62ാം പിറന്നാൾ ആഘോഷിക്കുകയാണ്. മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരുക്കിയ മോഹിതം ലാൽമയം എന്ന ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അജു വർഗീസും മേജർ രവിയും ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതിനോടകം തന്നെ നിരവധി പേർ ഗാനം കാണുകയും പങ്ക് വെക്കുകയും ചെയ്ത് കഴിഞ്ഞു. ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറാണ്.

വീഡിയോയിൽ മോഹൻലാലിൻറെ പല അവിസ്മരണീയ കഥാപാത്രങ്ങളെയും പുനരാവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. മോഹൻലാലിൻറെ ആരാധകനായ നവീൻ നാരായണൻ ആണ് ഗാനത്തിന് വരികളൊരുക്കി സംഗീതം നൽകിയിരിക്കുന്നത്. നവീനിന്റെ ചെറുപ്പക്കാലം മുതലുള്ള ഒരു സ്വപനം കൂടിയാണ് ഈ ഗാനരംഗത്തിലൂടെ യാഥാർഥ്യമായത്. ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് ഹരികൃഷ്‌ണനും ബാലതാരം കുട്ടി തെന്നലുമാണ്.  വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ഗംഗാധരനും നിർമ്മിച്ചിരിക്കുന്നത് ശ്രീജിത്ത് പറയരിക്കലുമാണ്.

ALSO READ: Mohanlal Birthday: അഭിനയിച്ച് വിസ്മയിപ്പിച്ച നടൻ, മലയാളത്തിന്റെ സ്വന്തം ലാലേട്ടന് 62ാം പിറന്നാൾ

ഗാനത്തിന് വരികളൊരുക്കിയ നവീൻ നാരായണന്റെ പോസ്റ്റിന്റെ പൂർണരൂപം 

പിറന്നാൾ ആശംസകൾ ലാലേട്ടാ...

പ്രിയ ഗുരുനാഥനും പിതൃതുല്യനുമായ മേജർ രവി സാറിലൂടെ  എൻ്റെ സ്വപ്നമായ ലാലേട്ടൻ ട്രിബ്യൂട്ട് സോങ്ങ്   'മോഹിതം - ലാൽമയം' നിങ്ങളിലേക്ക് എത്തിക്കുന്നു

എൻ്റെ 16ആം വയസ്സിൽ ഞാൻ കണ്ടൊരു സ്വപ്നം, ലാലേട്ടനു വേണ്ടി എനിക്കറിയാവുന്ന സംഗീതം ഉപയോഗിച്ച് ഒരു പാട്ടുണ്ടാക്കുക എന്നതായിരുന്നു. അതു പക്ഷെ ഞാനാരോടും തുറന്നു പറഞ്ഞില്ല, കാരണം പാട്ടെഴുതുന്നതോ അതിന് സംഗീതം നൽകുന്നതെങ്ങനെയെന്നോ അറിയാത്ത ഞാൻ ഇത് ആരോടെങ്കിലും പഞ്ഞാൽ കേട്ടവർ കളിയാക്കില്ലേ?. ഉള്ളിലൊതുക്കിയ എൻ്റെ ആ മോഹം പിന്നീട് എന്നോടൊപ്പം അങ്ങ് വളർന്നു.വർഷങ്ങൾ കഴിഞ്ഞപ്പോ എൻ്റെ ആ ഭ്രാന്ത് ലാലേട്ടനെ ഭ്രാന്തമായി സ്നേഹിക്കുന്ന മറ്റൊരാൾ  തിരിച്ചറിഞ്ഞു, ശ്രീജിത്ത് പറയറിക്കൽ ( ഞാൻ പഴയന്നൂർ മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡൻറായി ഇരിക്കുമ്പോ ഫാൻസ് ഷോ ക്ക് ടിക്കറ്റിനു വേണ്ടി വിളിച്ചു തുടങ്ങിയ ആ ബന്ധം വളർന്ന് സഹോദരതുല്യമായി ). അങ്ങനെ ശ്രീജിത്തേട്ടൻ ഈ പ്രൊജക്റ്റിൻ്റെ പ്രൊഡ്യൂസർ ആയി.15- 7 - 21 ന് തുടങ്ങിയ സോങ്ങ് റെക്കോർഡിങ്ങും പിന്നീടങ്ങോട്ടുള്ള ഷൂട്ടും എല്ലാമായി ഇന്നേക്ക് 11 മാസവും 5 ദിവസവും കഴിഞ്ഞിരിക്കുന്നു. ലാലേട്ടൻ്റെ ഒരു കൂട്ടം ആരാധകരും ഫാൻസ് പ്രവർത്തകരും എൻ്റെ ഈ സ്വപ്നം നടപ്പിലാക്കാൻ എൻ്റെയൊപ്പം തോൾ ചേർന്നു നിന്നു.

ലാലേട്ടൻ്റെ ഈ പിറന്നാളിന് അദ്ദേഹത്തിനും ഏട്ടൻ്റെ ലോകം മുഴുവനുമുള്ള ആരാധകർക്കുമായി ഞങ്ങൾ ഈ സൃഷ്ടി സമർപ്പിക്കുന്നു...

ആത്മാർത്ഥമായി രാപ്പകൽ എൻ്റെ ഈ സ്വപ്ന പദ്ധതി നടപ്പിലാക്കാൻ പ്രവർത്തിച്ച എൻ്റെ ടീമിനു മുന്നിൽ ഞാൻ ശിരസ്സു നമിക്കുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News