കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു.കേസ് റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തള്ളിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. ജൂണിലാണ് കേസ് പിൻവലിക്കാൻ അനുമതി തേടി മോഹൻലാൽ കോടതിയെ സമീപിച്ചത്.
വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2016ലും 2019ലും താരം കോടതിക്ക് അപേക്ഷ നൽകിയിരുന്നു. 2012 ജൂണിലാണ് ആദായനികുതി വിഭാഗം നടത്തിയ റെയിഡിൽ മോഹൻലാലിൻറെ തേവരയിലെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്.
ALSO READ: മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി
വനം വകുപ്പ് നേരത്തെ കുറ്റ പത്രം സമർപ്പിച്ചതിൽ മോഹൻലാലിനെ പ്രതി ചേർത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതി ചേർത്തതെന്നതും ശ്രദ്ധേയമാണ്.
നേരത്തെ പണം കൊടുത്ത് വാങ്ങിയതാണ് ആനക്കൊമ്പുകൾ എന്നായിരുന്നു താരത്തിൻറെ വാദം. ഇത് അഗീകരിച്ച യുഡിഎഫ് സർക്കാർ ഇത് വീട്ടിൽ സൂക്ഷിക്കാൻ അനുമതി നൽകിയിരുന്നു. കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്ന് സർക്കാർ കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...