Movie Updates: സെക്ഷൻ 306 ഐപിസിയുടെ ഷൂട്ടിങ്ങ് പൂർത്തിയായി

ഒരു യുവ എഴുത്തുകാരിയുടെ സാംസ്കാരിക ജീവിതവും അതിനെ മുൻനിർത്തിയുള്ള ആത്മഹത്യയും കഥ പറയുന്ന ചിത്രം

Last Updated : May 9, 2022, 04:39 PM IST
  • വ്യക്തിജീവിതവും നിയമവും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ പരിശോധിക്കുന്ന മലയാളത്തിലെ ആദ്യ ചലച്ചിത്രം
  • ഒരു യുവ എഴുത്തുകാരിയുടെ സാംസ്കാരിക ജീവിതവും അതിനെ മുൻനിർത്തിയുള്ള ആത്മഹത്യയും
  • സോഷ്യൽ മീഡിയയുടെ അമിത ഇടപെടലുകളും ചർച്ച ചെയ്യുന്നു
Movie Updates: സെക്ഷൻ 306 ഐപിസിയുടെ ഷൂട്ടിങ്ങ് പൂർത്തിയായി

ശ്രീവർമ്മ പ്രൊഡക്ഷൻസിൻറെ ബാനറിൽ ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  Sec 306 1PC യുടെ ഷൂട്ടിങ്ങ് പൂർത്തിയായി. നിയമ വ്യവസ്ഥയും അതിൻറെ നിർവഹണവുമാണ്  ചിത്രത്തിൻറെ മുഖ്യ പ്രമേയം . വ്യക്തിജീവിതവും നിയമവും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ പരിശോധിക്കുന്ന മലയാളത്തിലെ ആദ്യ ചലച്ചിത്രം കൂടിയാണ് ഇത്. 

ഒരു യുവ എഴുത്തുകാരിയുടെ സാംസ്കാരിക ജീവിതവും അതിനെ മുൻനിർത്തിയുള്ള ആത്മഹത്യയും കഥ പറയുന്ന ചിത്രത്തിൽ രഞ്ജിപ്പണിക്കർ പ്രധാന വേഷത്തിലെത്തുന്നു. ശാന്തികൃഷ്ണ ,മെറീന മൈക്കിൾ, ശിവകാമി,രാഹുൽ മാധവ്, ,ജയരാജ് വാര്യർ, ശ്രീജിത്ത് വർമ്മ, സാവിത്രി അമ്മ, എം ജി ശശി, പ്രിയനന്ദനൻ, കലാഭവൻ റഹ്മാൻ, മനു രാജ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

renji panicker

ALSO READ : Sreesanth Retirement : പൂർണമായും ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടില്ല ; ഓണത്തിന് മുമ്പ് ആത്മക്കഥ ഇറക്കുമെന്ന് ശ്രീശാന്ത്

ഒരു വ്യക്തിയുടെ വാക്കോ പ്രവൃത്തിയോ നോട്ടമോ മറ്റൊരു വ്യക്തിയുടെ ജീവൻ അപഹരിക്കുന്നതിനു കാരണമായാൽ നിലനിൽക്കുന്ന കേസാണ് Sec 3O6 1PC .ഈ നിയമ നീതിയുടെ ദൃശ്യഭാഷ്യമാണ് ഈ ചിത്രം. 

സോഷ്യൽ മീഡിയയുടെ അമിത ഇടപെടലുകളും സാങ്കേതികതയുടെ ഹൃദയ രഹിതമായ യാന്ത്രികതയും വ്യക്തിയുടെ ജീവനും പ്രവർത്തനങ്ങൾക്കും ഭീഷണിയാകുന്നതെങ്ങിനെ എന്ന കാര്യംകൂടി ചിത്രം വ്യക്തമാക്കുന്നു. ഒപ്പം തിറ മഹോത്സവങ്ങളും ഗ്രാമ്യവീഥിയുടെ  നന്മകളും തെളിയുന്നു.  ശ്രീജിത്ത് വർമ്മയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. സംവിധായകൻറെ തന്നെ കഥയ്ക്ക് വി.എച്ച്.ദിരാർ തിരക്കഥയും സംഭാഷണവുമൊരുക്കുന്നു.

renjipr

ALSO READ: Oruthee Movie OTT : നവ്യ നായരുടെ ഒരുത്തീ ഒടിടിയിലെത്തുന്നു; ഉടൻ മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിക്കും

ക്യാമറ: പ്രദീപ് നായർ.സംഗീതം: കൈതപ്രം വിശ്വനാഥൻ, വിദ്യാധരൻ മാസ്റ്റർ, ദീപാങ്കുരൻ. ഗാനരചന: കൈതപ്രം, ബി.കെ ഹരിനാരായണൻ. ഗായകർ : വിദ്യാധരൻ മാസ്റ്റർ,പി ജയചന്ദ്രൻ, കെ എസ് ചിത്ര, ഇന്ദുലേഖ വാര്യർ,  പശ്ചാത്തലസംഗീതം : ബിജിപാൽ. എഡിറ്റിങ്  : സിയാൻ ശ്രീകാന്ത്  , കല : എം. ബാവ , കോസ്റ്റ്യൂം : ഷിബു പരമേശ്വരൻ ,മേക്കപ്പ് : ലിബിൻ മോഹൻ തുടങ്ങിയവരാണ്  പ്രധാന സാങ്കേതിക വിദഗ്ദർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News