അസാധാരണമായ ലോകസാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നതെന്നും രോഗകാലത്തെ മുറിച്ചുകടക്കാന്‍ നമുക്ക് കഴിയുമെന്ന പ്രത്യാശ പകര്‍ന്നാകണം ഇത്തവണത്തെ ഓണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് തൃശൂരില്‍ പുലിക്കൂട്ടമിറങ്ങും. ആറ് ടീമുകളായി മുന്നൂറോളം പുലികളും നിശ്ചലദൃശ്യങ്ങളും കാഴ്ചയുടെ വിരുന്നൊരുക്കും. രാവിലെമുതല്‍ ചായംതേച്ച് പുലികളെല്ലാം അണിഞ്ഞ് ഒരുങ്ങുകയാണ്. പുലിക്കളി കാണാനെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഇന്ന്‍ ഉച്ചക്കുശേഷം നഗരത്തില്‍ പോലീസ് ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഈ പുലികളെല്ലാം സ്വരാജ് റൗണ്ടിലേയ്ക്കെത്തും.
നല്ല സ്റ്റൈലായി കസവുമുണ്ടുടുത്ത് മഹാബലിയെക്കുറിച്ച് രണ്ട് ഡയലോഗ് അടിച്ച് ഹരിതാഭയും പച്ചപ്പും പങ്ക് വയ്ക്കുന്ന ഓണാംശകൾ കണ്ട് ബോറടിച്ചവർക്ക് കിടിലനൊരു ഓണാശംസയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ കാഴ്ച വയ്ക്കുന്നത്. ജൂലായിൽ റിലീസ് ചെയ്ത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഓണം സ്പെഷൽ ട്രെയിലർ.
സിനിമയുടെ രസച്ചരട് മുറിയാതെ കഥ പറഞ്ഞുകൊണ്ട് മുന്നേറുന്ന ട്രെയിലറിന്റെ ക്ലൈമാക്സിൽ വരുന്ന വരികൾ ഇങ്ങനെയാണ്: കള്ളവും ചതിയുമില്ലാതെ പ്രദർശനം തുടരുന്നു... ഓണാശംസകൾ!
തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് നാടും നഗരവും. ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ ഒരുക്കങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഇന്ന് ഉത്രാടപ്പാച്ചില്‍.
ഞായറാഴ്ചകൂടി ആയതിനാല്‍ വന്‍ തിരക്കാണ് എല്ലായിടത്തും അനുഭവപ്പെടുന്നത്. വസ്ത്ര-വ്യാപാര സ്ഥാപനങ്ങളിലും, ഇലക്ട്രോണിക്സ് കടകളിലുമാണ് തിരക്ക് കൂടുതല്‍ കാണുന്നത്.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ഔദ്യോഗിക വാര്‍ത്താകുറിപ്പിലാണ് തിരുവോണാശംസാ സന്ദേശം നല്‍കിയത്.