Rekha OTT update : രേഖ ഒടിടി സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

Rekha Movie OTT Release : ഇന്ന്, മാർച്ച് 10 മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്  ആരംഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2023, 03:08 PM IST
  • ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്.
  • ഇന്ന്, മാർച്ച് 10 മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.
  • റൊമാൻസ് - റിവഞ്ച് ത്രില്ലർ ചിത്രമാണിത്.
  • ഫെബ്രുവരി 17 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് രേഖ.
Rekha OTT update : രേഖ ഒടിടി സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രേഖ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു.  ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഇന്ന്, മാർച്ച് 10 മുതലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്  ആരംഭിച്ചത്. റൊമാൻസ് - റിവഞ്ച് ത്രില്ലർ ചിത്രമാണിത്. ഫെബ്രുവരി 17 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് രേഖ. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.  എന്നാൽ ചിത്രത്തിന് വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ട് ചിത്രത്തിലെ അഭിനേതാക്കൾ രംഗത്ത് എത്തിയിരുന്നു.

ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് രേഖ. ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് വിൻസി എത്തുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.  കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമാണം നിർവഹിച്ചത്. അമിസാറാ പ്രൊഡക്‌ഷൻസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. 

ALSO READ: Christy OTT Update : മാളവികയുടെ ക്രിസ്റ്റി ഒടിടിയിലെത്തി; എവിടെ കാണാം?

എബ്രഹാം ജോസഫാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്, സഹനിര്‍മ്മാണം കൽരാമൻ, എസ് സോമശേഖർ, കല്യാൺ സുബ്രമണ്യൻ, അസ്സോസിയേറ്റ് നിർമ്മാതാക്കൾ തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എം അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം വിപിൻ ദാസ്, മേക്കപ്പ് റോണി വെള്ളത്തൂവൽ, ബിജിഎം അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ് അനന്ദു അജിത്, പിആർ ആൻഡ് മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ് സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ ആശിഷ് ഇല്ലിക്കൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News