Nalla Samayam Ott: ഒടുവിൽ 'നല്ല സമയം' സ്ട്രീമിങ് തുടങ്ങി; ഒമർ ലുലുവിന്റെ ഫേസ്ബുക്കിലുണ്ട് ഒടിടി ലിങ്ക്

ഏപ്രിൽ 15 വൈകിട്ടാണ് ഒമർ ലുലുവിന്റെ 'നല്ല സമയം' സ്ട്രീമിങ് തുടങ്ങിയത്. ഒടിടി ലിങ്ക് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 08:36 AM IST
  • സിനിമക്കെതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ എടുത്ത കേസ് റദ്ദാക്കിയതോടെയാണ് കേസിന്റെ ഒടിടി റിലീസിന് വഴി തെളിഞ്ഞത്.
  • ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ കാണിച്ചുവെന്ന പേരിലാണ് എക്സൈസ് വകുപ്പ് നല്ല സമയത്തിനെതിരെ കേസ് എടുത്തത്.
  • ഡിസംബർ 30ന് തിയേറ്ററുകളിൽ റിലീസായ ചിത്രം ജനുവരി രണ്ടിന് പിൻവലിക്കേണ്ടിയും വന്നിരുന്നു.
Nalla Samayam Ott: ഒടുവിൽ 'നല്ല സമയം' സ്ട്രീമിങ് തുടങ്ങി; ഒമർ ലുലുവിന്റെ ഫേസ്ബുക്കിലുണ്ട് ഒടിടി ലിങ്ക്

ഒമർ ലുലു ചിത്രം 'നല്ല സമയം' ഒടിടിയിൽ എത്തി. ഏപ്രിൽ 15 മുതൽ സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. സൈന പ്ലേയുടെ ഒടിടി ലിങ്ക് ഒമർ ലുലു ഫേസ്ബുക്കിൽ പങ്കുവെച്ചു. സിനിമ ഇത്ര വലിയ ചർച്ചയാക്കി തന്ന കേരള എക്സൈസ്സ് ഡിപ്പാർട്ട്‌മെന്റിനും ഇവിടത്തെ ബുദ്ധി ജീവികൾക്കും എല്ലാ ചാനലുകാർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി പറയുന്നതായി ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

സിനിമക്കെതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ എടുത്ത കേസ് റദ്ദാക്കിയതോടെയാണ് കേസിന്റെ ഒടിടി റിലീസിന് വഴി തെളിഞ്ഞത്. ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ കാണിച്ചുവെന്ന പേരിലാണ് എക്സൈസ് വകുപ്പ് നല്ല സമയത്തിനെതിരെ കേസ് എടുത്തത്.

ഡിസംബർ 30ന് തിയേറ്ററുകളിൽ റിലീസായ ചിത്രം ജനുവരി രണ്ടിന് പിൻവലിക്കേണ്ടിയും വന്നിരുന്നു. ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് സംവിധായകൻ ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിച്ചത്. കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചത്.

Also Read: Kannur Squad Movie : ഇതാണ് കണ്ണൂർ സ്ക്വാഡ്; മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

 

ഇർഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത്താണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സിദ്ധാർഥ് ശങ്കറും തിരക്കഥ രചയ്താക്കളിൽ ഒരാളായ ചിത്രയും ചേർന്നാണ് സംഗീതം നൽകയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News