പ്രണയവും വിരഹവും തീവ്രതയോടെ അവതരിപ്പിച്ച് സന്തോഷ് കൈതക്കോട് സംവിധാനം ചെയ്ത നീ അറിയാൻ ഇപ്പോഴും ജനഹൃദയങ്ങളിൽ. മൺട്രോത്തുരുത്തിന്‍റെ പ്രകൃതി സൗന്ദര്യം ഒപ്പിയെടുത്ത ഓരോ ഫ്രയിമുകളും കാഴ്ചക്കാരനിൽ നവ്യാനുഭൂതി പകർന്ന് നൽകുകയാണ്. ഓരോ വരികളിലും പ്രണയത്തിൻറേയും വിരഹത്തിന്റേയും വേദനയും ആനന്ദവും കാണാൻ കഴിയും. സ്കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന സംഗീത ആൽബത്തിൽ നിരവധി രസകരമായ മുഹൂർത്തങ്ങളുമുണ്ട്.
ചിലയിടത്ത് സംഘർഷഭരിതമായ രംഗങ്ങളിലൂടെയും ഈ സംഗീത ആൽബം കടന്ന് പോകുന്നുണ്ട്. പാട്ടിന്റെ മനോഹാരിത കൊണ്ട് ആൽബം ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പ്രകൃതിയും പ്രണയവും വിരഹവും വേദനയുമൊക്കെ കൂടി ചേര്ന്ന് അനുവാചകരെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് ഈ ആൽബം. പ്രണയം തോന്നിയ പെൺകുട്ടിയോട് ഇഷ്ടം തുറന്ന് പറയാത്തത് കൊണ്ട് മറ്റൊരു യുവാവ് പെൺകുട്ടിയെ പ്രണയിക്കുന്നത് മാറി നിന്ന് കാണേണ്ടി വരുന്ന യുവാവ് പെൺകുട്ടിയുടെ പ്രണയിതാവിനെ അപകടപ്പെടുത്താൻ ശ്രമിക്കുന്നതും എന്നാൽ ഇവരുടെ പ്രണയം തീവ്രമാണെന്ന് മനസിലാക്കി ആ യുവാവിനെ തന്നെ പെൺകുട്ടിക്ക് കൈപിടിച്ച് നൽകി നടന്നകലുന്ന യുവാവ് ആരിലും വേദനയുളവാക്കും.
കലാഭവൻ ഷൈജു, ശരവണൻ, നിത്യ എന്നിവരാണ് അഭിനേതാക്കൾ. ആൽബത്തിന് യു ട്യൂബിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രശസ്തഗായകൻ പ്രകാശനാണ് സംഗീത ആൽബത്തിന് വേണ്ടി ഗാനം ആലപിച്ചത്. സന്തോഷ് കൈതക്കോടിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിനോയ് ബിനോജ് ആണ്. ഐ ഷെഫീക്ക് ഛായാഗ്രഹണവും റയാൻ ടൈററസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ആൽബം ഇതിനകം തന്നെ നിരവധി പേർ ഷെയർ ചെയ്ത് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.