India House: നിഖിൽ- റാം വംശി കൃഷ്ണ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതൽ

ഹംപിയിലാണ് കഴിഞ്ഞ ദിവസം ഈ ചിത്രം പൂജ ചടങ്ങുകളോടെ ലോഞ്ച് ചെയ്തത്. വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ റാം ചരൺ, യു വി ക്രിയേഷസിന്റെ വിക്രം റെഡ്‌ഡി എന്നിവർ ഒരുമിച്ചു ചേർന്നാരംഭിച്ച നിർമ്മാണ കമ്പനിയാണ് വി മെഗാ പിക്ചേഴ്സ്.

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 04:24 PM IST
  • അവർക്കൊപ്പം ഈ പ്രോജെക്ടിൽ സഹകരിക്കുന്ന അഭിഷേക് അഗർവാൾ ആർട്സ്, നേരത്തെ കാശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ചവരുമാണ്.
  • സംവിധായകൻ റാം വംശി കൃഷ്ണ തന്നെ രചിച്ച ഇന്ത്യ ഹൗസിലെ നായികയായി എത്തുന്നത് സായീ മഞ്ജരേക്കർ ആണ്.
India House: നിഖിൽ- റാം വംശി കൃഷ്ണ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതൽ

തെലുങ്കിലെ ഗ്ലോബൽ സ്റ്റാർ റാം ചരൺ, വിക്രം റെഡ്‌ഡി എന്നിവരുടെ വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗർവാൾ ആർട്സ് എന്നീ വമ്പൻ ബാനറുകളിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഇന്ത്യ ഹൗസ് ചിത്രീകരണം ഇന്ന് മുതൽ. നിഖിൽ നായകനായി എത്തുന്ന ഈ വമ്പൻ ചിത്രം സംവിധാനം ചെയ്യുന്നത് റാം വംശി കൃഷ്ണയാണ്. ഹംപിയിലാണ് കഴിഞ്ഞ ദിവസം ഈ ചിത്രം പൂജ ചടങ്ങുകളോടെ ലോഞ്ച് ചെയ്തത്. വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ റാം ചരൺ, യു വി ക്രിയേഷസിന്റെ വിക്രം റെഡ്‌ഡി എന്നിവർ ഒരുമിച്ചു ചേർന്നാരംഭിച്ച നിർമ്മാണ കമ്പനിയാണ് വി മെഗാ പിക്ചേഴ്സ്.

അവർക്കൊപ്പം ഈ പ്രോജെക്ടിൽ സഹകരിക്കുന്ന അഭിഷേക് അഗർവാൾ ആർട്സ്, നേരത്തെ കാശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ചവരുമാണ്. സംവിധായകൻ റാം വംശി കൃഷ്ണ തന്നെ രചിച്ച ഇന്ത്യ ഹൗസിലെ നായികയായി എത്തുന്നത് സായീ മഞ്ജരേക്കർ ആണ്. പ്രശസ്ത ബോളിവുഡ് താരം അനുപം ഖേറും ഈ ചിത്രത്തിൽ അതിനിർണായകമായ ഒരു കഥാപാത്രത്തിന് ജീവൻ പകരുന്നുണ്ട്. 

ALSO READ: ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് നിർമാതാക്കൾക്കെതിരെയും പരാതി

1905 കാലഘട്ടത്തിൽ നടക്കുന്ന കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ പ്രണയം, വിപ്ലവം എന്നിവക്കൊക്കെ പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ഹംപിയിലെ പ്രശസ്തമായ വിരൂപാക്ഷ ക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം പൂജ ചടങ്ങുകൾ നടത്തിയ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് കാമറൂൺ ബ്രൈസൺ, പ്രൊഡക്ഷൻ ഡിസൈനർ വിശാൽ അബാനി, സഹനിർമ്മാണം മായങ്ക് സിംഹാനിയ, വസ്ത്രാലങ്കാരം രജനി എന്നിവരാണ്. പിആർഒ ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News