Nivin Pauly : നിവിൻ പോളിയുടെ പുതിയ ചിത്രം; എൻപി 43യുടെ ഷൂട്ടിങ് ആരംഭിച്ചു

വൻ വിജയമായി മാറിയ ചിത്രം ജനഗണമനയ്ക്ക് ശേഷം ഷാരിസ് മൊഹമ്മദും സംവിധായകൻ ഡിജോ ജോസ് ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 12:03 PM IST
  • നിലവിൽ ദുബൈയിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്.
  • വൻ വിജയമായി മാറിയ ചിത്രം ജനഗണമനയ്ക്ക് ശേഷം ഷാരിസ് മൊഹമ്മദും സംവിധായകൻ ഡിജോ ജോസ് ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
  • നിലവിൽ പേര് നല്കിയിട്ടില്ലാത്ത ചിത്രം എൻപി 43 എന്നാണ് അറിയപ്പെടുന്നത്.
Nivin Pauly : നിവിൻ പോളിയുടെ പുതിയ ചിത്രം; എൻപി 43യുടെ ഷൂട്ടിങ് ആരംഭിച്ചു

നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചു. നിലവിൽ ദുബൈയിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്. വൻ വിജയമായി മാറിയ ചിത്രം ജനഗണമനയ്ക്ക് ശേഷം ഷാരിസ് മൊഹമ്മദും സംവിധായകൻ ഡിജോ ജോസ് ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. നിലവിൽ പേര് നല്കിയിട്ടില്ലാത്ത ചിത്രം എൻപി 43 എന്നാണ് അറിയപ്പെടുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

അതേസമയം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യൂൾ പൂർത്തിയായി.  ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. 55 ദിവസങ്ങൾ നീണ്ട ദുബായ് ഷെഡ്യുളിന്റെ ചിത്രീകരണമാണ് പൂർത്തിയായത്. ചിത്രത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ കേരളത്തിൽ ഷൂട്ട് ചെയ്യും. 

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് NP42 നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ - ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News