'നല്ല സമയ'ത്തിന് ശേഷം അടുത്ത സിനിമ നട്ടുച്ചയ്ക്ക് പ്രഖ്യാപിക്കും : ഒമർ ലുലു

Omar Lulu Next Movie ചിത്രത്തിൽ കൂടുതലും പുതുമുഖങ്ങളാണെന്ന് ഒമർ ലുലു അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 26, 2023, 09:01 PM IST
  • ചിത്രത്തിന്റെ പ്രഖ്യാപനം നാളെ ഫെബ്രുവരി 27 നട്ടുച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കുമെന്ന് ഒമർ ലുലു
  • ചിത്രത്തിൽ ഏറെയും പുതുമുഖങ്ങളാണെന്ന് സംവിധായകൻ
'നല്ല സമയ'ത്തിന് ശേഷം അടുത്ത സിനിമ നട്ടുച്ചയ്ക്ക് പ്രഖ്യാപിക്കും : ഒമർ ലുലു

സംസ്ഥാന എക്സൈസ് വകുപ്പ് ചുമത്തിയ കേസിന് പിന്നാലെ തിയറ്ററിൽ നിന്നും പിൻവലിച്ച് നല്ല സമയം എന്ന സിനിമയ്ക്ക് ശേഷം ഒമർ ലുലുവിന്റെ അടുത്ത ചിത്രം എത്തുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം നാളെ ഫെബ്രുവരി 27 നട്ടുച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കുമെന്ന് ഒമർ ലുലു തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. ചിത്രത്തിൽ ഏറെയും പുതുമുഖങ്ങളാണെന്ന് സംവിധായകൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കി. 

"നാളെ നട്ടുച്ച നേരം 12മണിക്ക് എന്റെ പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്,ഒരു ലോഡ് പുതുമുഖങ്ങൾക്ക് അവസരം." ഒമർ ലുലു സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ ആദ്യ ചിത്രമായി ഹാപ്പി വെഡ്ഡിങ്ങിനും ചങ്ക്സിനും ശേഷം ഒരുക്കുന്ന ഒരു ഒമർ ഫൺ ടാഗിലെത്തുന്ന ചിത്രമാണ് പുതിയതെന്ന് സംവിധായകൻ തന്റെ പോസ്റ്റിൽ കുറിച്ചു.

ALSO READ : Kannur Squad : പേരിന് മാറ്റമില്ല; മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

എന്നാൽ റിലീസായി നാല് ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിൽ നിന്നും പിൻവലിക്കേണ്ടി വന്ന നല്ല സമയത്തിന്റെ ഒടിടി അപ്ഡേറ്റ് ഇതുവരെ ഒമർ ലുലു നൽകിട്ടില്ല. ചിത്രത്തിന്റെ ട്രെയിലറിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തലത്തിൽ ദൃശ്യങ്ങൾ കാണിച്ചു എന്ന പേരിലാണ് എക്സൈസ് വകുപ്പ് നല്ല സമയത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ഒമർ ലുലുവിനെതിരെ ചുമത്തിട്ടുണ്ട്. തുടർന്ന് ഡിസംബർ 30ന് റിലീസായ ചിത്രം ജനുവരി രണ്ടിന് തിയറ്ററുകളിൽ നിന്നും പിൻവലിക്കുകയും ചെയ്തു.

ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് നല്ല സമയത്തിലൂടെ സംവിധായകൻ ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News