ഓ മൈ ഗോഡ് 2 എന്ന ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത്. ബോളിവുഡ് നടൻ അക്ഷയ് കുമാറിനെ തല്ലുകയോ തുപ്പുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് രാഷ്ട്രീയ ഹിന്ദു പരിഷൻ ഭാരത് അറിയിച്ചു. രാഷ്ട്രീയ ഹിന്ദു പരിഷൻ ഭാരത് പ്രസിഡന്റ് ഗോവിന്ദ് പരാശരാണ് പ്രസ്താവന നടത്തിയത്.
വ്യാഴാഴ്ച ആഗ്രയിൽ ഹിന്ദു സംഘടനകൾ പ്രതിഷേധത്തിനിടെ അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചിത്രത്തിന്റെ പോസ്റ്ററുകൾ കത്തിക്കുകയും ചെയ്തിരുന്നു. ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ സ്വീക്വൽ ആണ് ഓ മൈ ഗോഡ് 2. ശിവന്റെ ദൂതനായി അഭിനയിച്ചതിനെതിരെ തിയേറ്ററുകൾക്ക് മുമ്പിൽ നടത്തുന്ന പ്രതിഷേധം തുടരുമെന്ന് ഹിന്ദുത്വ സംഘടനകൾ അറിയിച്ചു.
ALSO READ: Kushi: ഖുഷിയുടെ ട്രെയിലർ ലോഞ്ചിൽ മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട
ചിത്രത്തിലെ രംഗങ്ങൾ ദൈവത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സെൻസർ ബോർഡും കേന്ദ്ര സർക്കാരും ഒഎംജി2 നിരോധിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ സമരങ്ങൾ നടത്തുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
അമിത് റായ് സംവിധാനം ചെയ്ത് അക്ഷയ് കുമാർ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നൽകിയത്. ചിത്രത്തിൽ ശിവന്റെ സന്ദേശവാഹകനായാണ് അക്ഷയ് കുമാറിന്റെ കഥാപാത്രം എത്തുന്നത്. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് 11 ന് ആണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. പരേഷ് റാവലും അക്ഷയ് കുമാറും അഭിനയിച്ച 'ഒഎംജി: ഓ മൈ ഗോഡ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഒഎംജി2.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...