ഓസ്കർ ജേതാവ് നടി ലൂയിസ് ഫ്ലെച്ചർ അന്തരിച്ചു: ഫ്രാൻസിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം

1975-ൽ പുറത്തിറങ്ങിയ '‌വൺ ഫ്ല്യൂ ഓവർ ദി കുക്കൂസ് നെസ്റ്റ്' എന്ന ചിത്രത്തിലെ നെഴ്‌സ് റാച്ചഡ് എന്ന കഥാപാത്രം അവതരിപ്പിച്ചാണ് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടിയത്

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 02:31 PM IST
  • ദ ഹെറട്ടിക്ക് (1977), ബ്രയിൻസ്റ്റോം (1983), ഫയർസ്റ്റാർട്ടർ (1984), ഫ്ലവേഴ്സ് ഇൻ ദി ആറ്റിക്ക് (1987),
  • 2 ഡേയ്സ് ഇൻ ദി വാലി (1996), ക്രൂ വൽ ഇന്റൻഷൻസ് എന്നിവ പ്രധാന സിനിമകൾ
  • ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടി
ഓസ്കർ ജേതാവ് നടി ലൂയിസ് ഫ്ലെച്ചർ അന്തരിച്ചു: ഫ്രാൻസിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം

ഓസ്കർ ജേതാവ് നടി ലൂയിസ് ഫ്ലെച്ചർ അന്തരിച്ചു. 88 വയസ്സായിരുന്നു. ഫ്രാൻസിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 1975-ൽ പുറത്തിറങ്ങിയ '‌വൺ ഫ്ല്യൂ ഓവർ ദി കുക്കൂസ് നെസ്റ്റ്' എന്ന ചിത്രത്തിലെ നെഴ്‌സ് റാച്ചഡ് എന്ന കഥാപാത്രം അവതരിപ്പിച്ചാണ് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ബാഫ്റ്റ പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടിയത്. 

കുടുംബാംഗങ്ങളാണ് നടിയുടെ മരണവാർത്ത പുറത്ത് വിട്ടത്. ദ ഹെറട്ടിക്ക് (1977), ബ്രയിൻസ്റ്റോം (1983), ഫയർസ്റ്റാർട്ടർ (1984), ഫ്ലവേഴ്സ് ഇൻ ദി ആറ്റിക്ക് (1987), 2 ഡേയ്സ് ഇൻ ദി വാലി (1996), ക്രൂ വൽ ഇന്റൻഷൻസ് (1999) എന്നിവയാണ് ലൂയിസ് ഫ്ലെച്ചറിന്റെ മറ്റു പ്രധാന സിനിമകൾ. ഔഡ്രേ ഹെപ്ബേൺ, ലിസ മിന്നെല്ലി എന്നിവർക്കുശേഷം ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ നേടുന്ന മൂന്നാമത്തെ നടിയാണ് ലൂയിസ് ഫ്ലെച്ചർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News