ചെന്നൈ : സുഴൽ - ദി വോർടെക്‌സ് എന്ന തമിഴിലെ ആദ്യത്തെ ദൈർഘ്യമേറിയ സ്ക്രിപ്റ്റഡ് ഒറിജിനൽ സീരീസിന്റെ ട്രെയിലർ പുറത്ത് വിട്ടു. ആമസോൺ പ്രൈം നേരിട്ട് നിർമിക്കുന്ന പരമ്പര ജൂൺ 17 മുതൽ പ്രദർശനം നടത്തും. ഡൈനാമിക് ജോഡികളായ പുഷ്കറും ഗായത്രിയും ചേർന്ന് എഴുതിയ സുഴൽ - ദി വോർട്ടക്സ് എന്ന അന്വേഷണ പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ബ്രമ്മ, എം അനുചരൺ എന്നിവർ ചേർന്നാണ്.
ആകെ എട്ട് എപ്പിസോഡുകളാണ് പരമ്പരയ്ക്കുള്ളത്. ഒരു സ്‌കൂൾ വിദ്യാർഥിനിയുടെ തിരോധാനത്തെത്തുടർന്ന് ഒരു ചെറിയ വ്യാവസായിക നഗരത്തിൽ നാശം വിതച്ച സംഭവങ്ങളിലൂടെയുള്ള കൗതുകകരവും ആവേശകരവുമായ യാത്ര ആയിരിക്കും സുഴൽ. കതിർ, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി, രാധാകൃഷ്ണൻ പാർഥിഭൻ തുടങ്ങിയവരണാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : പത്തല.. പത്തല..റിമിക്സ്; 'വിക്രം'ചിത്രത്തിലെ കമൽഹാസൻ ഗാനത്തിന് റിമിക്സ് ഒരുക്കി സുനിൽ സൂര്യ
തമിഴിൽ ചിത്രീകരിച്ചിരിക്കുന്ന പരമ്പര മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോളിഷ്, പോർച്ചുഗീസ്, കാസ്റ്റിലിയൻ സ്പാനിഷ്, ലാറ്റിൻ സ്പാനിഷ്, അറബിക്, ടർക്കിഷ് തുടങ്ങിയ വിദേശ ഭാഷകളിലും പ്രീമിയർ ചെയ്യും. ചൈനീസ്, ചെക്ക്, ഡാനിഷ്, ഡച്ച്, ഫിലിപ്പിനോ, ഫിന്നിഷ്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, കൊറിയൻ, മലായ്, നോർവീജിയൻ ബോക്ം, റൊമാനിയൻ, റഷ്യൻ, സ്വീഡിഷ്, തായ്, ഉക്രേനിയൻ, വിയറ്റ്നാമീസ് തുടങ്ങി നിരവധി വിദേശ ഭാഷകളിൽ ഈ സീരീസ് സബ്ടൈറ്റിലുകളോടെ ലഭ്യമാകും.
ജൂൺ 17 മുതൽ ഇന്ത്യയിലെയും മറ്റ് 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ ഉള്ള പ്രൈം അംഗങ്ങൾക്ക് സുഴൽ - ദി വോർട്ടക്സ് കാണാൻ കഴിയും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.