Pada Movie : "തിരക്കഥയാണ് ചിത്രത്തിൻറെ പ്രത്യേകത"; പടയ്ക്ക് പ്രശംസയുമായി പാ രഞ്ജിത്ത്

ആദിവാസികള്‍ക്കും ദളിതര്‍ക്കും അവകാശപ്പെട്ട ഭൂമി തിരികെ നല്‍കാന്‍ നമ്മൾ പൊരുത്തണമെന്നും അദ്ദേഹം പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 04:47 PM IST
  • ട്വിറ്ററിലൂടെയാണ് പാ രഞ്ജിത്ത് തന്റെ പ്രശംസ അറിയിച്ചത്.
  • ആദിവാസികള്‍ക്കും ദളിതര്‍ക്കും അവകാശപ്പെട്ട ഭൂമി തിരികെ നല്‍കാന്‍ നമ്മൾ പൊരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
  • ചിത്രത്തെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നത് അതിന്റെ തിരക്കഥയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
  • യഥാര്‍ത്ഥ സംഭവങ്ങളെ ഒരു വിട്ടുവീഴ്ചയും വരുത്താതെ ചിത്രീകരിച്ചിട്ടുണ്ടെന്നും, ഇത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Pada Movie : "തിരക്കഥയാണ് ചിത്രത്തിൻറെ പ്രത്യേകത"; പടയ്ക്ക് പ്രശംസയുമായി പാ രഞ്ജിത്ത്

ആദിവാസി ഭൂപ്രശ്നം ഉന്നയിച്ച് അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരം അടിസ്ഥാനമാക്കി സംവിധായകൻ കെ എം കമൽ ഒരുക്കിയ പടയ്ക്ക് പ്രശംസയുമായി സംവിധായകൻ പാ രഞ്ജിത്ത്.  ട്വിറ്ററിലൂടെയാണ് പാ രഞ്ജിത്ത് തന്റെ പ്രശംസ അറിയിച്ചത്. ആദിവാസികള്‍ക്കും ദളിതര്‍ക്കും അവകാശപ്പെട്ട ഭൂമി തിരികെ നല്‍കാന്‍ നമ്മൾ പൊരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ചിത്രത്തെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നത് അതിന്റെ തിരക്കഥയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യഥാര്‍ത്ഥ സംഭവങ്ങളെ ഒരു വിട്ടുവീഴ്ചയും വരുത്താതെ ചിത്രീകരിച്ചിട്ടുണ്ടെന്നും, ഇത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.  ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 

ALSO READ: Pada First Review : 'കാഴ്ച്ചയുടെ ഗംഭീര പടവെട്ട്'; പടയുടെ ആദ്യ പകുതി പ്രതികരണം ഇങ്ങനെ

കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനായകൻ എന്നിവരുടെ ഒരു മുഴുനീള മികച്ച പ്രകടനം തന്നെയാണ് ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വളരെ റിയലിസ്റ്റിക്ക് രീതിയിലുള്ള കഥപറച്ചിലിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റസ് പ്രോസക്ഷൻസിന്റെ ബാനറിൽ ബാനറിൽ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേർന്നാണ് പട നിർമ്മിച്ചിരിക്കുന്നത്

 ചരിത്രത്തിൽ നടന്ന സംഭവം മാറ്റാതെ ആർക്കും വേണ്ടി വളച്ചൊടിക്കാതെ സത്യസന്ധമായി പറയേണ്ട രീതിയിൽ പറഞ്ഞുവയ്ക്കുക എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.  പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സലീംകുമാർ, ജഗദീഷ്, ടി.ജി രവി എന്നിവരുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്. ഇന്നിന്റെ സമരമായി മാറ്റാനുള്ള എല്ലാ സാധ്യതകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News