Paapparassikal Movie : ധ്യാൻ ശ്രീനിവാസന്റെ "പാപ്പരാസികൾ" ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു; നായികയായി ഐശ്വര്യ മേനോൻ

മുനാസ് മുഹമ്മദാണ് ചിത്രം സംവിധാനംചെയ്യുന്നത് . ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ മുനാസ് മുഹമ്മദ് തന്നെയാണ്.   

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 01:09 PM IST
  • ചിത്രത്തിൽ നടി ഐശ്വര്യ മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
  • മുനാസ് മുഹമ്മദാണ് ചിത്രം സംവിധാനംചെയ്യുന്നത് . ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ മുനാസ് മുഹമ്മദ് തന്നെയാണ്.
  • വർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ശ്രീജിത്ത് വർമ്മയാണ്.
Paapparassikal Movie : ധ്യാൻ ശ്രീനിവാസന്റെ "പാപ്പരാസികൾ" ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു; നായികയായി ഐശ്വര്യ മേനോൻ

ധ്യാൻ ശ്രീനിവാസൻ നായകനായിഎത്തുന്ന പുതിയ ചിത്രം പാപ്പരാസികളുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ നടി ഐശ്വര്യ മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. മുനാസ് മുഹമ്മദാണ് ചിത്രം സംവിധാനംചെയ്യുന്നത് . ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ മുനാസ് മുഹമ്മദ് തന്നെയാണ്. വർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ശ്രീജിത്ത് വർമ്മയാണ്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ,  ഐശ്വര്യ മേനോൻ  എന്നിവരെ കൂടാതെ ഭഗത് മാനുവൽ, ജാഫർ ഇടുക്കി, ഫഹദ് മൈമൂൺ, ശ്രീജിത്ത് വർമ്മ, ഇന്നസെന്റ്, ടി ജി രവി, നിർമൽ പാലാഴി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രാഹുൽ സി വിമലയാണ്.  ‘ഒരു മെക്സിക്കൻ അപാരത’, ‘ഗാംബ്ലർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മണികണ്ഠൻ അയ്യപ്പായാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൻറെ ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് ബികെ ഹരിനാരായണനും ജ്യോതിഷ് കാശിയും ചേർന്നാണ്. ചിത്രത്തിൻറെ പൂജ മുമ്പ് തന്നെ നടത്തിയിരുന്നു.

ALSO READ: Cheena Trophy Movie : ധ്യാൻ ശ്രീനിവാസന്റെ ചീന ട്രോഫിയിലൂടെ ഷെഫ് പിള്ള അഭിനയ രംഗത്തേക്ക്

അതേസമയം ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം ത്രയം റിലീസിന് ഒരുങ്ങുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഞ്ജിത്ത് ചന്ദ്രസേനനാണ്. ത്രയം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ട്.  നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. അരുൺ കെ ​ഗോപിനാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, നിരഞ്ജ് രാജു, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം. പൂർണമായും രാത്രി സമയത്ത് ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രമാണ് ത്രയം. 

തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റകൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന കുറച്ച് യുവാക്കളുടെ കഥയാണ് ത്രയം എന്ന സിനിമയിലൂടെ പറയുന്നത്. അരുൺ മുരളീധരൻ ആണ് സംഗീതം സംവിധായകൻ. ജിജു സണ്ണി ആമ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രതീഷ് രാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News