Pachuvum Athbutha Vilakkum Movie : പാച്ചുവും അത്ഭുതവിളക്കും ടീസർ പുറത്തുവിട്ടു; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് പാച്ചുവും അത്ഭുതവിളക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 11:39 AM IST
  • ചിത്രം ഏപ്രിൽ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പാച്ചുവും അത്ഭുതവിളക്കും.
  • അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.
  • സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് പാച്ചുവും അത്ഭുതവിളക്കും.
Pachuvum Athbutha Vilakkum Movie : പാച്ചുവും അത്ഭുതവിളക്കും ടീസർ പുറത്തുവിട്ടു; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പാച്ചുവും അത്ഭുതവിളക്കിന്റെയും ടീസർ പുറത്തുവിട്ടു. ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം ഏപ്രിൽ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ  ഒന്നാണ് പാച്ചുവും അത്ഭുതവിളക്കും. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് പാച്ചുവും അത്ഭുതവിളക്കും. 

 അഖിൽ സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നു. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു അഖിൽ. അഖിലിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്.  പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അഖിൽ സത്യൻ തന്നെയാണ്. 

ALSO READ: Ponniyin Selvan 2: പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം 'അകമലർ' തിങ്കളാഴ്ച എത്തും

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്. വിതരണവും അദ്ദേഹം തന്നെയാണ്. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഗോവ, എറണാകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രൊഡക്‌ഷന്‍ ഡിസൈന്‍ രാജീവന്‍. 

ഫഹദ് ഫാസിലിനെ കൂടാതെ വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ ആഗാഷേ, ഛായാ കാദം, പിയൂഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, സൗണ്ട് ഡിസൈനർ - അനിൽ രാധാകൃഷ്ണൻ,
സ്റ്റണ്ട് ഡയറക്ടർ - ഷാം കൗശൽ,
കോസ്റ്റ്യൂം സ്റ്റൈലിസ്റ്റ് - ഉത്തരാ മേനോൻ,  വരികൾ - 
രാജ് ശേഖർ, മനു മഞ്ജിത്ത് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News