Pathaam Valavu Movie : "ഏലമലകാടിനുള്ളിൽ" പുതിയ ഗാനവുമായി പത്താം വളവ്; ചിത്രം ഉടൻ തീയേറ്ററുകളിലെത്തും

വിനായക് ശശികുമാർ വരികൾ എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്. 

Written by - Zee Malayalam News Desk | Last Updated : May 8, 2022, 05:44 PM IST
  • ഏലമലകാടിനുള്ളിൽ എന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
  • സൂരജ് വെഞ്ഞാറമൂടിന്റെയും അഥിതി രവിയുടെയും ജീവിതമാണ് ഗാനരംഗങ്ങളിൽ കാണിച്ചിരിക്കുന്നത്.
  • വിനായക് ശശികുമാർ വരികൾ എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്.
  • ഗാനം ആലപിച്ചിരിക്കുന്നത് ഹരിഹരനാണ്.
Pathaam Valavu Movie : "ഏലമലകാടിനുള്ളിൽ" പുതിയ ഗാനവുമായി പത്താം വളവ്; ചിത്രം ഉടൻ തീയേറ്ററുകളിലെത്തും

കൊച്ചി:  സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പത്താം വളവിന്റെ പുതിയ  പുറത്ത് വിട്ടു. ഏലമലകാടിനുള്ളിൽ എന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സൂരജ് വെഞ്ഞാറമൂടിന്റെയും അഥിതി രവിയുടെയും ജീവിതമാണ് ഗാനരംഗങ്ങളിൽ കാണിച്ചിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിഹരനാണ്. 

മെയ് 13 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. അതിഥി രവിയെ കൂടാതെ സ്വാസികയും ചിത്രത്തിൽ നായികാ കഥാപാത്രമായി എത്തുന്നുണ്ട്. നടി മുക്തയുടെ മകൾ കണ്മണി അഭിനയരം​ഗത്തേക്ക് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. വർഷങ്ങൾക്ക് മുൻപ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ: Oruthee Movie OTT : നവ്യ നായരുടെ ഒരുത്തീ ഒടിടിയിലെത്തുന്നു; ഉടൻ മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിക്കും

യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മുംബൈ മൂവി സ്റ്റുഡിയോസ് എന്ന ബോളിവുഡ് നിർമ്മാണക്കമ്പനി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.  റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംഎസ്.

രഞ്ജിൻ രാജ് ആണ് പദ്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പത്മകുമാറിന്റെ ജോസഫ് എന്ന ചിത്രത്തിലും രഞ്ജിൻ തന്നെയാണ് സം​ഗീതം ഒരുക്കിയിരുന്നത്. ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. പത്താം വളവിന്റെ പോസ്റ്റേറുകളും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. 

അജ്മൽ അമീർ, അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, മേക്കപ്പ് ജിതേഷ് പൊയ്യ, എഡിറ്റർ - ഷമീർ മുഹമ്മദ്‌, പ്രൊജക്റ്റ്‌ ഡിസൈൻ നോബിൾ ജേക്കബ്, ആർട്ട്‌ രാജീവ്‌ കോവിലകം, പി.ആർ.ഓ- ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News