Philip's Malayalam Movie OTT Platform : മുകേഷ്, നോബിൾ ബാബു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഫിലിപ്സ്. തിയറ്ററിൽ മോശമല്ലാത്ത അഭിപ്രായം നേടിയെടുത്ത ചിത്രത്തിന് കൂടുതൽ പേരിലേക്കെത്തി ചേരാൻ സാധിച്ചിരുന്നില്ല. സിനിമ കാണാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത. ഫിലിപ്സ് ഒടിടിയിൽ റിലീസായി. ഇന്നലെ അർധരാത്രി (ജനുവരി19) മുതലാണ് ചിത്രം ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. മൂന്ന് പ്ലാറ്റ്ഫോമുകളിലായിട്ടാണ് ഫിലിപ്സ് ഒടിടിയിൽ എത്തിയിക്കുന്നത്. ഡിസംബർ ആദ്യ വാരത്തിൽ തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു ഫിലിപ്സ്.
ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സിമ്പ്ലി സൌത്ത് എന്നീ ഒടിടി പ്ലാറ്റ്ഫോമുകൾക്കാണ് ഫിലിപ്സിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. മൂന്ന് പ്ലാറ്റ്ഫോമിലും ചിത്രം റിലീസായി. ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൌത്തിലൂടെ മാത്രമാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. മുകേഷിന്റെ സിനിമ കരിയറിലെ നൂറമാത്തെ ചിത്രമെന്ന പ്രത്യേകതയും ഫിലിപ്സിനുണ്ട്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : Salaar OTT : സലാർ ഇന്ന് രാത്രിയിൽ ഒടിടിയിൽ എത്തും; എപ്പോൾ, എവിടെ കാണാം?
ഹെലൻ എന്ന സൂപ്പർഹിറ്റ് സിനിമയുടെ എഴുത്തുകാരാണ് ഈ ചിത്രവും ഒരുക്കുന്നത്. ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഹെലന്റെ രചനയും ഇവർ തന്നെയായിരുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ഫിലിപ്സ് നിർമ്മിക്കുന്നത്. 90s പ്രൊഡക്ഷൻ ആണ് വേൾഡ് വൈഡ് തിയേറ്ററിക്കൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫൺടാസ്റ്റിക് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.
അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ഈണം നൽകുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ജെയ്സൺ ജേക്കബ് ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നിതിൻ രാജ് അരോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു. ആശാ മഠത്തിൽ, ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർളി, സച്ചിൻ നാച്ചി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.