Picasso: കെ.ജി.എഫ് സംഗീത സംവിധായകന്റെ മലയാള അരങ്ങേറ്റവുമായി "പിക്കാസോ"

Picasso release date: പകിട, ചാക്കോ രണ്ടാമൻ എന്നി ചിത്രങ്ങൾക്ക് ശേഷം സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ചിത്രമാണ് പിക്കാസോ.

Written by - Zee Malayalam News Desk | Last Updated : May 3, 2023, 05:27 PM IST
  • രവി ബാസ്റുർ ആദ്യമായി മലയാളത്തിൽ പശ്ചാത്തല സംഗീതം ഒരുക്കുന്നു.
  • നൂറിൽ പരം പുതു മുഖങ്ങൾ അണിനിരക്കുന്ന ചിത്രമാണ് പിക്കാസോ.
  • ചിത്രം മെയ്‌ 19 ന് തിയേറ്ററുകളിൽ എത്തും.
Picasso: കെ.ജി.എഫ് സംഗീത സംവിധായകന്റെ മലയാള അരങ്ങേറ്റവുമായി "പിക്കാസോ"

പകിട, ചാക്കോ രണ്ടാമൻ എന്നി ചിത്രങ്ങൾക്ക് ശേഷം സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന "പിക്കാസോ" തിയേറ്ററുകളിലേക്ക്. സൂപ്പർ ഹിറ്റായ "കെ ജി എഫ്" എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രവി ബാസ്റുർ ആദ്യമായി മലയാളത്തിൽ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്നതാണ്  "പിക്കാസോ"യുടെ പ്രധാന ആകർഷണം. 

സിദ്ധാര്‍ത്ഥ് രാജൻ, ഐശ്വര്യ റായിയുടെ മുഖ സാദൃശ്യം കൊണ്ട് ടിക്ക് ടോക്കിൽ ശ്രദ്ധ നേടിയ അമൃത സാജു, കൃഷ്ണ കുലശേഖരൻ, ആശിഷ് ഗാന്ധി, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ശർമ, അനു നായർ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം തന്നെ ഏതാണ്ട് നൂറിൽ പരം പുതു മുഖങ്ങൾ അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.  

ALSO READ: റിഹേഴ്‌സലിനിടെ നടൻ വിക്രമിന് പരിക്ക്; തങ്കലാൻ ഷൂട്ടിങ്ങിൽ നിന്ന് ബ്രേക്ക് എടുക്കും

അയാന ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നജില ബി നിർമ്മിച്ച് ഷെയ്ക് അഫ്‌സല്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ പി റഹ്മാൻ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ജോഫി തരകന്‍ എന്നിവരുടെ വരികൾക്ക് വരുണ്‍ കൃഷ്ണ സംഗീതം പകരുന്നു. രചന - ഇ.എച്ച്. സബീര്‍, എഡിറ്റര്‍ - റിയാസ് കെ ബദർ, പരസ്യകല - ഓൾഡ് മോങ്ക്സ്, സ്റ്റണ്ട് കൊറിയോഗ്രഫി - രാജശേഖർ, ജോളി സെബാസ്റ്റ്യൻ, റണ്‍ രവി. സൗണ്ട് ഡിസൈന്‍ - നന്ദു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഗിരീഷ് കറുവന്തല, പി ആർ ഒ- എ എ എസ് ദിനേശ്. ചിത്രം മെയ്‌ 19 ന് തിയേറ്ററുകളിൽ എത്തും.

മമ്മൂട്ടി-അഖിൽ അഖിനേനി ചിത്രം 'ഏജന്റ്' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

മമ്മൂട്ടിയും അഖിൽ അഖിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം ഏജന്റ് ഒടിടിയിലെത്തുന്നു. മെയ് 19 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് വിവരം. തെലുങ്കിന് പുറമെ കന്നഡ, തമിഴ്, മലയാളം ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. വലിയ പ്രതീക്ഷകളോടെ ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷകരുടെ കൈയ്യടി നേടാൻ കഴിഞ്ഞില്ല. 

എ കെ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം സുരേന്ദർ റെഡ്ഢിയാണ് സംവിധാനം ചെയ്തത്. മഹാദേവ് എന്ന സൈനിക ഉദ്യോ​ഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. നവാഗതയായ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാകുല്‍ ഹെരിയനാണ്. നവീൻ നൂലിയാണ് എഡിറ്റ‍ർ. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം രാമബ്രഹ്മം സുങ്കരയാണ് നിർമ്മിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News