V Sivankutti:100% വിജയമുറപ്പിക്കാനായി മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞ +2 വിദ്യാർത്ഥിയെ പരീക്ഷ എഴുതിപ്പിച്ചില്ലെന്ന് പരാതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

Plus 2 Student Exam: മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ സാഹചര്യത്തിൽ പൊതുപരീക്ഷയ്ക്കു വേണ്ടി നന്നായി പഠിച്ചിരുന്നതായാണ് വിദ്യാർത്ഥി പറയുന്നത്. ലാബ് പരീക്ഷക്കടക്കം ഉൾപ്പെടുത്തിയ ശേഷമാണ് വിദ്യാർത്ഥിയെ എഴുത്ത് പരീക്ഷയിൽ നിന്ന് മാറ്റി നിർത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 5, 2024, 04:40 PM IST
  • ഇതോടെ ഇനി സേ പരീക്ഷ മാത്രമേ വിദ്യാർത്ഥിക്ക് എഴുതാൻ സാധിക്കൂ. ഒരു കുട്ടിക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്താനാകില്ല.
  • സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും നീതിനിഷേധം ഉണ്ടായിട്ടുണ്ടെങ്കിൽ ഇക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു
V Sivankutti:100% വിജയമുറപ്പിക്കാനായി മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞ +2 വിദ്യാർത്ഥിയെ പരീക്ഷ എഴുതിപ്പിച്ചില്ലെന്ന് പരാതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

പാലക്കാട്: മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥിയെ പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി. 100% വിജയം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് സ്കൂൾ അധികൃതർ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി.

ഒലവക്കോട് റെയിൽവേ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. 100% വിജയം മുന്നിൽ കണ്ട സ്കൂൾ അധികൃതർക്ക് മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ ഈ കുട്ടി കാരണം വിജയം നേട്ടത്തിൽ നിന്ന് പുറകോട്ട് പോകേണ്ടി വരുമെന്ന ആങ്കയാണ് കുട്ടിയെ പരീക്ഷ എഴുതിപ്പിക്കാതിരിക്കാനുള്ള നടപടിയിലേക്കെത്തിയതെന്നാണ് സൂചന. രക്ഷിതാവിനൊപ്പം ഹാൾ ടിക്കറ്റ് വാങ്ങിക്കാൻ എത്തിയപ്പോൾ മോശമായ രീതിയിൽ സംസാരിച്ചതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു.

ALSO READ: ആ ഒന്നരമണിക്കൂർ ടൂര്‍ കൊണ്ടു പോയതാണോ? മൃതദേഹത്തോട് അനാദരവ് കാട്ടിയത് പൊലീസ്; വി ഡിസതീശൻ

മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ സാഹചര്യത്തിൽ പൊതുപരീക്ഷയ്ക്കു വേണ്ടി നന്നായി പഠിച്ചിരുന്നതായാണ് വിദ്യാർത്ഥി പറയുന്നത്. ലാബ് പരീക്ഷക്കടക്കം ഉൾപ്പെടുത്തിയ ശേഷമാണ് വിദ്യാർത്ഥിയെ എഴുത്ത് പരീക്ഷയിൽ നിന്ന് മാറ്റി നിർത്തിയത്. ഇതോടെ ഇനി സേ പരീക്ഷ മാത്രമേ വിദ്യാർത്ഥിക്ക് എഴുതാൻ സാധിക്കൂ. ഒരു കുട്ടിക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്താനാകില്ല. അതേസമയം സംഭവത്തിൽ  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും നീതിനിഷേധം ഉണ്ടായിട്ടുണ്ടെങ്കിൽ ഇക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News