Pulimada Movie: ജോജുവിനൊപ്പം നായികയായി ഐശ്വര്യ രാജേഷ്; 'പുലിമട' ഫസ്റ്റ് ലുക്കെത്തി

വിൻസന്റ് സ്കറിയ എന്ന പോലീസുകാരനായിട്ടാണ് ജോജു ഈ ചിത്രത്തിൽ വേഷമിടുന്നത്. ഐശ്വര്യ രാജേഷും, ലിജോ മോളുമാണ് നായികമാർ.

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 11:51 AM IST
  • പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പുലിമട പുറത്തിറങ്ങുന്നത്.
  • ലിജോ മോളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
  • ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Pulimada Movie: ജോജുവിനൊപ്പം നായികയായി ഐശ്വര്യ രാജേഷ്; 'പുലിമട' ഫസ്റ്റ് ലുക്കെത്തി

ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുലിമട ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സെന്റ് ഓഫ് എ വുമണ്‍ എന്ന ടാഗ് ലൈന്‍ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിൽ ജോജുവിന്റെ നായികയായി എത്തുന്നത്. വിവാഹ വേഷത്തിൽ ഐശ്വര്യ രാജേഷിന്റെ കൈ പിടിച്ചു കൊണ്ട് ജോജു നടക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്.

പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പുലിമട പുറത്തിറങ്ങുന്നത്. ലിജോ മോളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ വയനാടായിരുന്നു. ഇരട്ട എന്ന ചിത്രത്തിന് ശേഷം ജോജു പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.

വേണു ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 60 ദിവസം കൊണ്ടാണ് പുലിമടയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: Kushi: ഖുഷിയുടെ ട്രെയിലർ ലോഞ്ചിൽ മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട

പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. വിൻസന്റ് സ്കറിയയുടെ കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിനായി സം​ഗീതം ഒരുക്കിയിരിക്കുന്നത് ഇഷാൻ ദേവ് ആണ്. റഫീഖ് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനച്ചിക്കൽ എന്നിവരാണ് ​ഗാനരചന നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം - അനിൽ ജോൺസൺ, എഡിറ്റർ- എ.കെ. സാജൻ; പ്രൊഡക്ഷൻ ഡിസൈനർ- വിനേഷ് ബംഗ്ലാൻ, ആർട്ട്‌- ജിത്തു സെബാസ്റ്റ്യൻ; മേക്കപ്പ്- ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ; ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ്- അനൂപ് ചാക്കോ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്. ഡിസൈൻസ് ഓൾഡ്മങ്ക്സ്. മാർക്കറ്റിംഗ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, വിതരണം- ആൻ മെഗാ മീഡിയ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News