Pushpa-2: മനോജ് ബാജ്‌പേയ് പുഷ്പ-2ൽ ഇല്ല; പിന്നെ ആര്?

പുഷ്പരാജിന്റെ കഥ ഉത്തരേന്ത്യയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ബോളിവുഡിൽ നിന്നും മനോജ് ബാജ്‌പേയിയെ എടുക്കാൻ തീരുമാനിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 02:08 PM IST
  • പുഷ്പ 2 വിന് വേണ്ടി നിർമ്മാതാക്കൾ താരത്തെ സമീപിച്ചുവെന്നായിരുന്നു അവകാശവാദം
  • ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ ഉത്തരേന്ത്യയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായിരുന്നു ഇത്
  • ദക്ഷിണേന്ത്യയിലെ സിനിമാ നിർമ്മാതാക്കളുടെ ആരാധകനാണ് മനോജ്
Pushpa-2: മനോജ് ബാജ്‌പേയ് പുഷ്പ-2ൽ ഇല്ല; പിന്നെ ആര്?

'പുഷ്പ 2' നെ പറ്റി വ്യത്യസ്ത വാർത്തകളാണ് സിനിമാ ലോകത്ത് പ്രചരിക്കുന്നത്. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം മനോജ് ബാജ്‌പേയിയും ഉണ്ടെന്നും ഇതിനിടയിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു.

പുഷ്പ 2 വിന് വേണ്ടി നിർമ്മാതാക്കൾ താരത്തെ സമീപിച്ചുവെന്നായിരുന്നു അവകാശവാദം. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്നും മനോജ് ബാജ്പേയി ഇത് നിഷേധിച്ചെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ ഉത്തരേന്ത്യയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ബോളിവുഡിൽ നിന്നും മനോജ് ബാജ്‌പേയിയെ എടുക്കാൻ തീരുമാനിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Also Read: Gopi Sundar-Amritha Suresh : സദാചാരക്കാരെ മാറി നിൽക്കൂ, ഇത് നിങ്ങൾക്കുള്ളതല്ല; അമൃത സുരേഷിനൊപ്പമുള്ള ഗാനത്തിന്റെ പ്രോമോ പങ്ക് വെച്ച് ഗോപി സുന്ദർ
 
ദക്ഷിണേന്ത്യയിലെ സിനിമാ നിർമ്മാതാക്കളുടെ ആരാധകനാണ് ബോക്സ് ഓഫീസിൽ  പുഷ്പ', 'ആർആർആർ', 'കെജിഎഫ് 2' എന്നിവയുടെ ബമ്പർ വിജയത്തെ മനോജ് ബാജ്‌പേയി പ്രശംസിച്ചിരുന്നു. ഈ സിനിമകൾ ബോളിവുഡിന് ഒരു പാഠമാകണമെന്ന് ടൈംസിനോട് സംസാരിച്ച മനോജ് പറഞ്ഞിരുന്നു. ദക്ഷിണേന്ത്യൻ സിനിമാ പ്രവർത്തകർ തങ്ങളുടെ സിനിമയിലെ ഓരോ ഷോട്ടും മികച്ചതാക്കാനാണ് ശ്രമിക്കുന്നതെന്നും 

'പുഷ്പ 2' ഉടൻ

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അല്ലു അർജുന്റെ ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും. 6 മാസത്തിലേറെയുള്ള ഷെഡ്യൂളിൽ നിരവധി ആക്ഷൻ രംഗങ്ങൾ  ചിത്രത്തിലുണ്ട്.അടുത്ത വർഷം പകുതിയോടെ 'പുഷ്പ 2' പുറത്തിറങ്ങും. തുടർഭാഗം മുമ്പത്തേക്കാൾ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. അതേസമയം മനോജ്  ബാജ്പേയി ഇല്ലെങ്കിൽ ഇനി ചിത്രത്തിൽ ആരായിരിക്കും എന്നതാണ് ഉയരുന്ന ചോദ്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News