Qurbani Movie: പ്രണയജോഡികളായി ഷെയ്നും ആർഷയും; 'ഖുർബാനി'യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു

ജിയോ വി രചനയും സംവിധാനം നിർവഹിച്ചിരിക്കുന്ന സിനിമ ഒരു പ്രണയ ചിത്രമാണെന്നാണ് ലഭിക്കുന്ന സൂചന.

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 08:54 AM IST
  • 'മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപ്പെണ്ണിനെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല' എന്ന തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്.
  • മനു മഞ്ജിത്തിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സം​ഗീതം നൽകിയിരിക്കുന്നത്.
  • വിനീത് ശ്രീനിവാസൻ, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.
Qurbani Movie: പ്രണയജോഡികളായി ഷെയ്നും ആർഷയും; 'ഖുർബാനി'യിലെ പുതിയ ​ഗാനം റിലീസ് ചെയ്തു

ഷെയ്ൻ നിഗം നായകനായി എത്തുന്ന ഖുർബാനി എന്ന ചിത്രത്തിലെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി. 'മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപ്പെണ്ണിനെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല' എന്ന തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സം​ഗീതം നൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

2019ൽ ആരംഭിച്ചതാണ് സിനിമയുടെ ചിത്രീകരണം. ഷെയ്ൻ നി​ഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഷൂട്ടിം​ഗ് നീണ്ടുപോകുകയായിരുന്നു. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയരുന്നു. ജിയോ വി രചനയും സംവിധാനം നിർവഹിച്ചിരിക്കുന്ന സിനിമ ഒരു പ്രണയ ചിത്രമാണെന്നാണ് ലഭിക്കുന്ന സൂചന.

Also Read: Movie Update: ബാലു വർ​ഗീസ് നായകൻ, നായിക ആൻ ശീതൾ; '1 പ്രിൻസസ് സ്ട്രീറ്റ്' ഫസ്റ്റ് ലുക്ക്

മഹാ സുബെയ്ർ വർണചിത്ര അവതരിപ്പിക്കുന്ന ചിത്രം മാഹാ സുബെയ്റാണ് നിർമിച്ചിരിക്കുന്നത്. ആർഷ ബൈജുയാണ് ചിത്രത്തിലെ നായിക. ഷെയ്നും ആർഷയ്ക്കും പുറമെ ചാരുഹസൻ, സതി പ്രേംജി, സൌബിൻ ഷഹിർ, ജോയി മാത്യു, ഹരിശ്രീ അശോകൻ, കൌസല്യ. ഹരീഷ് കണാരൻ, പ്രദീപ് കോട്ടയം, ശ്രീജിത്ത് രവി, ജെയിംസ് എലിയ, രാജേഷ് ശർമ, സുനിൽ സുഖദ, കൊല്ലം സുധി, നയന എലിസ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റ് താരങ്ങൾ.

സുനോജ് വേലായുധനാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ജോൺകുട്ടി എഡിറ്ററും. സൈനുദ്ദീനാണ് ഖുർബാനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സാഹസ് ബാലയാണ് കലാ സംവിധായകൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News