നയന്‍താരയ്ക്കെതിരെ അശ്ലീല ട്രോള്‍; നടനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ!!

''കാണുമ്പോള്‍ തന്നെ കുമ്പിടുന്നവരെയും, കൂടെ വിളിക്കുന്നവരെയും സീതയാക്കാം എന്ന അവസ്ഥയിലാണ് സിനിമയിപ്പോള്‍''

Last Updated : Mar 25, 2019, 10:47 AM IST
 നയന്‍താരയ്ക്കെതിരെ അശ്ലീല ട്രോള്‍; നടനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ!!

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ അശ്ലീലമായി ട്രോളിയ തമിഴ് നടന്‍ രാധാ രവിയെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ!!

നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ 'കൊലൈയുതിര്‍ കാലം' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചടങ്ങിലാണ് സംഭവം.

നയന്‍താരയുടെ അഭാവത്തിലാണ് തമിഴ്നാട് ഡബ്ബി൦ഗ് യൂണിയന്‍ പ്രസിഡന്‍റ് കൂടിയായ രാധാ രവി വിവാദ പരമാര്‍ശം നടത്തിയത്. 

നയന്‍താര ഒരേ സമയം പ്രേതമായും സീതയായും അഭിനയിക്കാന്‍ കഴിവുള്ള നടിയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു രവിയുടെ പ്രസംഗം. 

കെ.ആര്‍.വിജയയെ പോലെ മുഖത്തു നോക്കുമ്പോള്‍ തന്നെ പ്രാര്‍ഥിക്കാന്‍ തോന്നുന്നവരാണ് സീതയായി മുന്‍പ് അഭിനയിച്ചിരുന്നത്. എന്നാലിപ്പോള്‍ ആ വേഷങ്ങള്‍ ആര്‍ക്കും കൈക്കാര്യം ചെയ്യാമെന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്.- രാധാ രവി പറഞ്ഞു. 

കാണുമ്പോള്‍ തന്നെ കുമ്പിടുന്നവരെയും, കൂടെ വിളിക്കുന്നവരെയും സീതയാക്കാം എന്ന അവസ്ഥയിലാണ് സിനിമയിപ്പോള്‍- രാധാ രവി കൂട്ടിച്ചേര്‍ത്തു.

കൂടാതെ, 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന വിശേഷണത്തിന് നയന്‍താര അര്‍ഹയല്ലെന്നു൦ ശിവാജി ഗണേശനെയും എം.ജി.ആറിനെയും പോലുള്ളവര്‍ക്ക് മാത്രം ചേരുന്ന വിശേഷണമാണ് 

'സൂപ്പര്‍സ്റ്റാര്‍' എന്നും അദ്ദേഹം പറഞ്ഞു. 

ഇതേ വേദിയില്‍ പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും, മലയാളിയും 90 എംഎല്‍ നായികയുമായ ഓവിയയെക്കുറിച്ചും രാധാ രവി വിവാദ പരാമര്‍ശം നടത്തി. 

''എന്താണു വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ, 40 പേര്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അതു വലിയ ചിത്രം.''- രാധാ രവി പറഞ്ഞു. 

സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ രാധാ രവിയ്ക്കെതിരെ ഉയരുന്നത്. 

സിനിമാ സംഘടനാ പ്രമുഖരും ഡബ്ബിംഗ് അസോസിയേഷനും രവിയ്ക്കെതിരെ കടുത്ത നിലപാട് തന്നെ സ്വീകരിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. 

Trending News