Vettayan: 'വേട്ടയൻ'; രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായി

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 170-ാമത് ചിത്രമായ 'വേട്ടയനിൽ' രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2024 ഒക്ടോബറിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്‌ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ, സാബുമോൻ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പൻ താരങ്ങളും അണിനിരക്കുന്നു.

Vettayan: 'വേട്ടയൻ'; രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായി

About the Author