Ram Movie Update: 'റാം' ഷൂട്ടിം​ഗ് പുനരാരംഭിക്കുന്നു? മോഹൻലാൽ - ജീത്തു ചിത്രം റിലീസ് എപ്പോൾ?

ചിത്രത്തിൽ മോഹൻലാൽ റോ ഏജന്റായി ആണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 2019ൽ പ്രഖ്യാപിച്ച് ചിത്രീകരണം തുടങ്ങിയ ചിത്രമാണ് റാം.  

Written by - Zee Malayalam News Desk | Last Updated : Jun 19, 2024, 11:45 AM IST
  • തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
  • കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Ram Movie Update: 'റാം' ഷൂട്ടിം​ഗ് പുനരാരംഭിക്കുന്നു? മോഹൻലാൽ - ജീത്തു ചിത്രം റിലീസ് എപ്പോൾ?

മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം റാമിന്റെ പുതിയ അപ്ഡേറ്റെത്തി. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഓ​ഗസ്റ്റിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. യുകെ, മൊറോക്കോ, ടുണീഷ്യ, കൊച്ചി തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. റിലീസ് സംബന്ധിച്ച് യാതൊരുവിധ അപ്ഡേറ്റും ഇതുവരെ വന്നിട്ടില്ല.

ചിത്രത്തിലെ  സംഘട്ടന രംഗങ്ങൾ ഒരുക്കാൻ എത്തുന്നത് ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കോ - ഓർഡിനേറ്റർ പീറ്റർ പെഡ്രേറോയാണ്. മിഷൻ ഇമ്പോസ്സിബിൾ എന്ന ചിത്രത്തിൻറെ മുഴുവൻ സ്റ്റണ്ട് കോ - ഓർഡിനേറ്റിങ് ടീമും റാമിൽ പ്രവർത്തിക്കുന്നുണ്ട്.  മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്’, ‘ദി ഹിറ്റ്മാന്റെ ബോഡിഗാർഡ്’, ‘അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ’ എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത് പീറ്റർ പെഡ്രേറോ ആയിരുന്നു.

Also Read: Gaganachari Trailer: ''നല്ല വൈബല്ലേ''....ചിരിനിറച്ച് 'ഗഗനചാരി'യുടെ ട്രെയിലറെത്തി

 

ചിത്രത്തിൽ  മോഹൻലാൽ റോ ഏജന്റായി ആണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. 2019ൽ പ്രഖ്യാപിച്ച് ചിത്രീകരണം തുടങ്ങിയ സിനിമ കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്നു.

"അവന് അതിർത്തികളില്ല" എന്ന ടാഗ്ലൈനോട് കൂടിയയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തിയത്.  ഇതൊരു പാൻ ഇന്ത്യ ചിത്രമായിരിക്കുമെന്നും, നിരവധി ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുമെന്നും ഇതിനിടയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം വിവിധ ഭാഷകളിൽ ഒരുപാട് മാറ്റങ്ങളോടെയാവും എത്തുക. റാം 1, റാം 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ചിത്രത്തിനുണ്ടാകും. 

തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ നാല് ചിത്രങ്ങൾ  ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. ദൃശ്യം , ദൃശ്യം 2, 12th മാന്‍, നേര് എന്നീ ചിത്രങ്ങളാണ് അവ. മൂന്നു ചിത്രങ്ങളും വന്‍ വിജയമായിരുന്നു. തൃഷയെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് നായകന്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു. ആ നിര്‍ദ്ദേശത്തിന് പിന്നിലെ കാരണം മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ നായികയുടേത് വളരെ വ്യത്യസ്തമായൊരു വേഷമാണ്. കഥാപാത്രം ഒരു ഡോക്ടറാണ്. അധികം കണ്ടു പരിചയമില്ലാത്തൊരു താരം വേണമെന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News