ബോളിവുഡ് ബാലയ്യ! സെൽഫി എടുത്ത ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് റൺബീർ കപൂർ; പക്ഷെ സംഭവം വേറെയാണ്

Ranbir Kapoor Viral Video : ഒരുപാട് തവണ സെൽഫി എടുക്കുന്നത് ആരാധകൻ തുടർന്നപ്പോളാണ് റൺബീർ കപൂർ ആ മൊബൈൽ ഫോൺ വലിച്ചെറിയുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 04:15 PM IST
  • ആരാധകന് വേണ്ടി സെൽഫിക്കായി പോസ് ചെയ്യുന്ന റൺബീറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്
  • ശുഭിതനായ ബോളിവുഡ് താരം ആരാധകന്റെ മൊബൈൽ ഫോൺ പിന്നിലേക്ക് വലിച്ചെറിയുകയായിരുന്നു.
  • ജനുവരി 27നാണ് താരത്തിന്റെ വീഡിയോ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയയിലും ഇടം പിടിക്കുന്നത്.
ബോളിവുഡ് ബാലയ്യ! സെൽഫി എടുത്ത ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് റൺബീർ കപൂർ; പക്ഷെ സംഭവം വേറെയാണ്

ആരാധകന്റെ ഫോൺ വലിച്ചെറിയുന്ന ബോളുവുഡ് താരം റൺബീർ കപൂറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. താരത്തിനൊപ്പം ആരാധകൻ സെൽഫി എടുക്കുന്നതിനിടെയാണ് റൺബീർ മൊബൈൽ ഫോൺ വലിച്ചെറിയുന്നത്. ഇതിനോടകം വീഡിയോ വൈറാലാകുകയും #AngryRanbirKapoor എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആകുകയും ചെയ്തു. 16 സക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം.

ഒരു ആരാധകന് വേണ്ടി സെൽഫിക്കായി പോസ് ചെയ്യുന്ന റൺബീറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരുപാട് തവണ ഫോട്ടോയെടുക്കാൻ ശ്രമിച്ചെങ്കിലും ആരാധകന് തനിക്ക് ഇഷ്ടപ്പെട്ട സെൽഫി ചിത്രം ലഭിച്ചില്ല. അത് തുടർന്നപ്പോൾ ശുഭിതനായ ബോളിവുഡ് താരം ആരാധകന്റെ മൊബൈൽ ഫോൺ പിന്നിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇന്നലെ ജനുവരി 27നാണ് താരത്തിന്റെ വീഡിയോ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയയിലും ഇടം പിടിക്കുന്നത്.

ALSO READ : Shah Rukh Khan: പത്താനിലെ ​ഗാനത്തിന് ചുവടുവച്ച് ഷാരൂഖ് ഖാൻ; വീഡിയോ വൈറൽ

എന്നാൽ താരം ബ്രാൻഡ് അംബാസിഡറായ ഒപ്പൊയുടെ പുതിയ ഫോണിന്റെ പരസ്യത്തിനിടെയിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒപ്പോ റെനോ 8ടി മോഡലിന്റെ പരസ്യത്തിലെ ചെറിയ ഭാഗം മാത്രമാണ് പുറത്ത് വന്നത്. ആ പരസ്യത്തിന്റെ പൂർണ ഭാഗം ബോളിവുഡ് പാപ്പിറാസിയായ വൈറൽഭയാനി തന്റെ ഇൻസ്റ്റാഗ്രം പേജിൽ പങ്കുവച്ചിട്ടുണ്ട്. പരസ്യം ഫെബ്രുവരി 3ന് റിലീസ് ചെയ്യുന്നതാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)

തെലുങ്ക് സിനിമ താരം നന്ദമൂരി ബാലകൃഷ്ണയെ അനുകരിക്കും വിധത്തിലാണ് റൺബീർ ഈ പരസ്യം ചെയ്തിരിക്കുന്നത്. തെലുങ്ക് നടൻ ഇത്തരത്തിൽ ഒരു ആരാധകന്റെ ഫോൺ വലിച്ചെറിയുന്നത് വൈറലായിരുന്നു. വൈറൽ വീഡിയോകളുടെ പട്ടികയിൽ ഇന്നും ആ വീഡിയോ കാണാൻ സാധിക്കുന്നതാണ്. ആ രംഗം പരസ്യത്തിലൂടെ പുനഃരാവിഷ്കരിക്കുകയായിരുന്നു ബോളിവുഡ് താരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News