The Great Indian Kitchen നെ പ്രശംസിച്ച് റാണി മുഖർജി; ജിയോയെ അറിയിച്ച് പൃഥ്വി

ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റാണി കാണാനിടയായത്.   

Written by - Ajitha Kumari | Last Updated : Apr 9, 2021, 02:30 PM IST
  • ജിയോ ബേബി സംവിധാനം ചെയ്ത സൂപ്പർ മലയാള ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
  • ചിത്രത്തെ പ്രശംസിച്ചുകൊണ്ട് റാണി മുഖർജി എത്തിയിരിക്കുകയാണ്
  • റാണി അയച്ച സന്ദേശം പൃഥ്വിരാജ് ജിയോ ബേബിക്ക് കൈമാറി.
The Great Indian Kitchen നെ  പ്രശംസിച്ച്  റാണി മുഖർജി; ജിയോയെ അറിയിച്ച് പൃഥ്വി

ജിയോ ബേബി സംവിധാനം ചെയ്ത ഒരു സൂപ്പർ മലയാള ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.  സിനിമ പുറത്തിറങ്ങിയപ്പോൾ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.  

ഇപ്പോഴിതാ ചിത്രത്തെ (The Great Indian Kitchen) പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സുന്ദരി റാണി മുഖർജിയും രംഗത്തെത്തിയിരിക്കുകയാണ്.  ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റാണി കാണാനിടയായത്. 

Also Read: Great Indian Kitchen: വീട്ടമ്മയുടെ ബുദ്ധിമുട്ട് സിനിമയാക്കുമ്പോഴും ശരണം വിളി പരിഹാസം- ശോഭാ സുരേന്ദ്രൻ

സിനിമ കണ്ടശേഷം പൃഥ്വിരാജിന് റാണി മുഖർജി (Rani Mukherjee) മെസ്സേജ് അയച്ചിരുന്നു.  അതിൽ സിനിമയെക്കുറിച്ചുള്ള തന്റെ ഇഷ്ടം റാണി വ്യക്തമാക്കുകയായിരുന്നു.  അടുത്തകാലത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ മഹത്തായ സിനിമയായിരുന്നു ഇതെന്നും തനിക്ക് സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും.  ഇക്കാര്യം സംവിധായകനെ അറിയിക്കണമെന്നും റാണി മെസേജിൽ വ്യക്തമാക്കിയിരുന്നു.

ശേഷം റാണി അയച്ച ഈ സന്ദേശം പൃഥ്വിരാജ് ജിയോ ബേബിക്ക് കൈമാറി. സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട് പൃഥ്വിരാജ് ജിയോയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

Also Read: ഒരാഴ്ചയായി ആ വാക്കിന്റെ അര്‍ത്ഥം തേടി ഗൂഗിള്‍ അരിച്ചു പെറുക്കി മലയാളികള്‍, കാരണം The Great Indian Kitchen..!

'അയ്യ' എന്ന ബോളിവുഡ് സിനിമയിൽ റാണിയും പൃഥ്വിയും ഒരുമിച്ച് അഭിനയിച്ചിരുന്നു.  അന്ന് മുതൽ തുടങ്ങിയ സൗഹൃദം ഇന്നും അവർ സൂക്ഷിക്കുന്നുണ്ട്.   

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'.  ചിത്രത്തിൻറെ മികച്ച അഭിപ്രായത്തെ തുടർന്ന് തമിഴ്. തെലുങ്ക് റീമേക്കുകൾ ഒരുങ്ങുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News