Rdx Movie Box Office Collection Day 3: തീയ്യേറ്ററിൽ അടി പൂരം; ആർഡിഎക്സ് ഇതുവരെ നേടിയ കോടികൾ

ആദ്യ ദിനം ചിത്രം 1.20 കോടിയാണ് നേടിയത്. രണ്ടാം ദിനം 2.2 കോടിയും മൂന്നാം ദിനം ഏകദേശം 2.70 കോടിയെന്നും ബോക്സോഫീസ് കണക്കുകൾ

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 09:05 AM IST
  • സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർഡിഎക്സ്
  • ആർഡിഎക്സ് തീയ്യേറ്ററുകളിൽ വൻ പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്
  • 6.10 കോടിയെങ്കിലും ചിത്രം ഇതുവരെ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്
Rdx Movie Box Office Collection Day 3: തീയ്യേറ്ററിൽ അടി പൂരം; ആർഡിഎക്സ് ഇതുവരെ നേടിയ കോടികൾ

നവാഗതനായ നഹാസ് ഹിദായത്ത് കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രം ആർഡിഎക്സ്  തീയ്യേറ്ററുകളിൽ വൻ പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ ദിനം ചിത്രം 1.20 കോടിയാണ് നേടിയത്. രണ്ടാം ദിനം 2.2 കോടിയും മൂന്നാം ദിനം ഏകദേശം 2.70 കോടിയെന്നും ബോക്സോഫീസ് കണക്കുകൾ പുറത്തു വിടുന്ന മൂവി വാല്യു വെബ്സൈറ്റിലെ കണക്കുകളിൽ സൂചിപ്പിക്കുന്നു. 6.10 കോടിയെങ്കിലും ചിത്രം ഇതുവരെ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.

മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) നിർമ്മിച്ചിരിക്കുന്നത്. ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. 

കിം​ഗ് ഓഫ് കൊത്ത, നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് & കോ എന്നിവയ്ക്കൊപ്പമാണ് ആർഡിഎക്സ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ഓണം റിലീസുകളിൽ ഏറ്റവും മികച്ച പ്രതികരണം നേടിയത് ഈ ചിത്രമാണ്.

ആർഡിഎക്സ് ബജറ്റ്

രണ്ടര മണിക്കൂറാണ് ചിത്രത്തിൻറെ ദൈർഘ്യം.  ഏകദേശം 10 കോടി എങ്കിലും ചിത്രത്തിന് ചിലവായിട്ടുണ്ട്. ഇതിൽ 8 കോടിയും നിർമ്മാണത്തിനും രണ്ട് കോടി പരസ്യങ്ങൾ, പബ്ലിക് റിലേഷൻസ് എന്നിവക്കായാണെന്ന് സിനിമ വെബ്സൈറ്റുകൾ നൽകുന്ന വിവരങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News