Madhu Mohan : താൻ മരിച്ചിട്ടില്ലെന്ന് മധു മോഹൻ; ചെന്നൈയിൽ ജോലി തിരക്കിൽ, പ്രചരിച്ച വാർത്തകൾ വ്യാജം

പബ്ലി സിറ്റിക്കായി ആരോ പടച്ച് വിട്ട വാർത്തകളാണിതെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 04:53 PM IST
  • ഇതിന് പിന്നാലെ പലരും അദ്ദേഹത്തെ നേരിട്ടും അല്ലാതെയും ഫോണിലും ബന്ധപ്പെട്ടിരുന്നു
Madhu Mohan : താൻ മരിച്ചിട്ടില്ലെന്ന് മധു മോഹൻ; ചെന്നൈയിൽ ജോലി തിരക്കിൽ, പ്രചരിച്ച വാർത്തകൾ വ്യാജം

ചെന്നൈ: താൻ മരിച്ചിട്ടില്ലെന്ന് നടൻ മധു മോഹൻ. പ്രചരിച്ച മരണ വാർത്ത സംബന്ധിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.  രോഗബാധിതനായി അദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് സംബന്ധിച്ച വ്യക്തതക്കായി മനോര ന്യൂസ് ഇദ്ദേഹത്തെ ബന്ധപ്പെടുകയും താൻ തന്നെയാണ് മധു മോഹൻ എന്നും താൻ മരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പബ്ലി സിറ്റിക്കായി ആരോ പടച്ച് വിട്ട വാർത്തകളാണിതെന്നും അദ്ദേഹം പ്രതികരിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. താനിപ്പോൾ ചെന്നൈയിൽ  ജോലി തിരക്കിലാണെന്നും മധുമോഹൻ പറഞ്ഞതായി മനോരമ ന്യൂസ് വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു. മധുമോഹൻറെ മരണ വാർത്ത നിരവധി ആരാധകരെയാണ് ഞെട്ടിച്ചത്. ഇതിനി പിന്നാലെ പലരും അദ്ദേഹത്തെ നേരിട്ടും അല്ലാതെയും ഫോണിലും ബന്ധപ്പെട്ടിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News